റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബോളിവുഡിന്റെ നൃത്ത ഇതിഹാസം സരോജ് ഖാന്‍ അന്തരിച്ചു

മുംബൈ: പ്രശസ്ത നൃത്തസംവിധായക സരോജ് ഖാന്‍ (71) അന്തരിച്ചു.വെള്ളിയാഴ്ച പുലര്‍ച്ചെ 1.52- ന്‌ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദ്രോഗത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ജൂണ്‍ 20 മുതല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ബാന്ദ്രയിലെ ഗുരുനാനാക് ആശുപത്രിയില്‍ ഐസിയുവില്‍ ആയിരുന്നു. കൊറോണ പരിശോധന നെഗറ്റീവ് ആയിരുന്നു

ദി മദര്‍ ഓഫ് ഡാന്‍സ്/ കോറിയോ ഗ്രാഫി ഇന്‍ ഇന്ത്യ’ എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന സരോജ ഖാന്റെ യഥാര്‍ഥ പേര് നിര്‍മല നാഗ്പാല്‍ എന്നാണ്. നസറാന എന്ന ചിത്രത്തിലൂടെയാണ് സരോജ് ഖാന്റെ സിനിമാ പ്രവേശനം. ഗീത മേര നാമില്‍ (1974) സ്വതന്ത്ര നൃത്ത സംവിധായികയായി. നാഗിന, മിസ്റ്റര്‍ ഇന്ത്യ ചിത്രങ്ങളിലൂടെയാണ് എഴുപതുകളുടെ അവസാനത്തോടെ സരോജ് ഖാന്‍ ബോളിവുഡില്‍ ശ്രദ്ധ നേടുന്നത്.സജ്ഞയ് ലീല ബന്‍സാലിയുടെ ദേവദാസിലെ ‘ഡോല രേ ഡോല’, മാധുരി ദീക്ഷിതിന്റെ തേസബിലെ ‘ഏക് ദോ തീന്‍’, 2007ല്‍ പുറത്തിറങ്ങിയ ജബ് വി മെറ്റിലെ ‘യേ ഇഷ്‌ക് ഹായെ’ എന്നീ പാട്ടുകളിലെ കൊറിയോഗ്രാഫിക്ക് മൂന്നു തവണ ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. 2000 ഗാനങ്ങള്‍ക്ക് നൃത്ത ചുവടുകള്‍ ഒരുക്കിയിട്ടുള്ള സരോജ് ഖാന്റെ അവസാന വര്‍ക്ക് കളങ്ക് ആയിരുന്നു. മാധുരി ദീക്ഷിതിന് വേണ്ടിയാണ് അവസാനം ചുവടുകള്‍ ഒരുക്കിയത്.

ഹവാ ഹവായി (മിസ്റ്റര്‍ ഇന്ത്യ), ഏക് ദോ തീന്‍ (തേസാബ്), ധക് ധക് കര്‍നേ(ബേട്ടാ), ഡോലാ രേ (ദേവദാസ്), തുടങ്ങിയ പ്രശസ്ത ഗാനങ്ങള്‍ക്കായി നൃത്തം സംവിധാനം ചെയ്തത് സരോജ് ഖാനായിരുന്നു. ഡര്‍, ബാസിഗര്‍, മോഹ്റ, ദില്‍വാലെ ദുല്‍ഹാനിയ ലേ ജയെങ്കെ, പര്‍ദേശ്, സോള്‍ജിയര്‍, താല്‍, വീര്‍-സാര, ഡോണ്‍, സാവരിയ, ലഗാന്‍ കങ്കണാ റണാവത്തിന്റെ മണികര്‍ണിക, തനു വെഡ്സ് മനു റിട്ടേണ്‍സ്, മാധുരി ദീക്ഷിതിന്റെ കലങ്ക് എന്നിവയാണ് സരോജ് ഖാന്‍ അടുത്തിടെ നൃത്തസംവിധാനം ചെയ്ത ബോളിവുഡ് ചിത്രങ്ങള്‍. സോഹന്‍ലാല്‍ ആണ് ഭര്‍ത്താവ്. ഹമീദ് ഖാന്‍, ഹിന ഖാന്‍, സുകന്യ ഖാന്‍ എന്നിവരാണ് മക്കള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *