അധ്യാപികയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പങ്കുവച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരേ ഗോവ സ്‌കൂള്‍ പരാതി നല്‍കി.ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കിടെ എടുത്ത അധ്യാപികയുടെ ചിത്രങ്ങളാണ് വിദ്യാര്‍ത്ഥികള്‍ മോര്‍ഫ് ചെയ്തത്.
പനാജിയില്‍ ഇന്ന് (25-06-20) ആണ് സംഭവം.
ഇതോടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തി വച്ച സ്‌കൂള്‍ സൂം ലൈവ് ക്ലാസുകള്‍ വേണ്ട കുട്ടികള്‍ അപേക്ഷ നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും സ്‌കൂള്‍ മാനേജ്‌മെന്റ് മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം നടന്ന് വരികയാണെന്ന് പനാജി ക്രൈം ബ്രാഞ്ച് എസ് പി പങ്കജ് കുമാര്‍ അറിയിച്ചു.



