റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കടുപ്പിച്ച് ഇന്ത്യ: പാക് ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥരുടെ എണ്ണം പകുതിയാക്കി

June 24, 2020 - 10:03 am

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷണിലെ ഉദ്യോഗസ്ഥരുടെ എണ്ണം 50 ശതമാനമായി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണവും ഇതേ അനുപാതത്തില്‍ വെട്ടിച്ചുരുക്കും. കേന്ദ്ര വിദേശ കാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

പാകിസ്താന്റെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയാണ് ഇന്ത്യ ഇന്നലെ (22-06-20)ഇക്കാര്യം അറിയിച്ചത്.ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇന്ത്യ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

നേരത്തെ പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണന്‍ ഉദ്യോഗസ്ഥരെ പാകിസ്ഥാന്‍ പിടികൂടിയിരുന്നു. കൂടാതെ ഇന്ത്യയിലെ പാക് കമ്മീഷന്‍ പ്രതിനിധികളെ ചാരപ്രവര്‍ത്തനത്തിന് രാജ്യം അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഹൈക്കമ്മിഷനില്‍ വിസ വിഭാഗത്തില്‍ ജോലിചെയ്യുന്ന ആബിദ് ഹുസൈന്‍, താഹിര്‍ ഹുസൈന്‍ എന്നിവരെയാണ് ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കൈയോടെ പിടികൂടിയത്. തുടര്‍ന്ന പാക് ഉദ്യോഗസ്ഥരുടെ നടപടിയില്‍ ഇന്ത്യ കടുത്ത പ്രതിഷേധമറിയിച്ചിരുന്നു.

2016ല്‍ മെഹമൂദ് അക്തര്‍ എന്ന പാക് ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥനെ നിര്‍ണായക രേഖകള്‍ കൈവശം വെച്ചതിന് ഇന്ത്യ പിടികൂടിയിരുന്നു. പാക് സേനയുടെ ബലൂച് റെജിമെന്റിന്റെ ഭാഗമായ അക്തര്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐ.യില്‍ ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നെന്ന് ചോദ്യംചെയ്യലില്‍ തെളിഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *