ന്യൂഡല്‍ഹി: അമേരിക്കയിൽ ന്യൂജേഴ്സിയിൽ ഇന്ത്യൻ കുടുംബത്തിലെ മൂന്ന് പേർ വീട്ടിലെ നീന്തൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭരത് പട്ടേൽ, മരുമകൾ നിഷ, നിഷയുടെ എട്ടു വയസ്സുള്ള മകൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. ന്യൂജേഴ്സി ഈസ്റ്റ് വിക്കിയിലെ വസതിയിൽ വച്ചാണ് മരണം സംഭവിച്ചത്. വൈദ്യുതാഘാതമേറ്റാണ് മരിച്ചത് എന്നാണ് സൂചന.



