റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് ചൊവ്വാഴ്ച (23-06-2020) 141 പേര്‍ക്ക്; 60 പേര്‍ക്ക് രോഗമുക്തി.

June 24, 2020 - 9:29 am

തിരുവനന്തപുരം: കേരളത്തിൽ 141 പേർക്ക് കൂടി ചൊവ്വാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 27 പേർക്ക് വീതവും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 19 പേർക്കും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 14 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 13 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 11 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 8 പേർക്കും, കണ്ണുർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും, വയനാട് ജില്ലയിൽ നിന്നുള്ള 2 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 79 പേർ വിദേശത്ത് നിന്നും 52 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 60 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയിൽ നിന്നുള്ള 15 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 12 പേർക്കും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 10 പേർക്കും, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും, കൊല്ലം ജില്ലയിൽ നിന്നുള്ള 4 പേർക്കും, വയനാട്, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും, കണ്ണുർ ജില്ലയിൽ നിന്നുള്ള ഒരാളുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായത്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5521/Covid-daily-report-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *