റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിര്‍മാണകമ്പനിയുടെ 2 സെക്യൂരിറ്റി ഗാര്‍ഡുകളെ ഒരുസംഘം ആളുകള്‍ തല്ലിക്കൊന്നു

June 15, 2020 - 4:08 pm

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് നരേലയില്‍ രണ്ട് സെക്യൂരിറ്റി ഗാര്‍ഡുകളെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നു. അമിത് (22), സുനില്‍ (24) എന്നിവരാണ് കൊല്ലപ്പെട്ടതെന്നു പോലീസ് അറിയിച്ചു. ഒരു സ്വകാര്യ നിര്‍മാണ കമ്പനിയുടെ രണ്ടാംനിലയില്‍ സുരക്ഷാ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കേ ശനിയാഴ്ച രാത്രിയാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. ഇവരുടെ നിലവിളികേട്ട് ആളുകള്‍ ഓടിയെത്തിയപ്പോള്‍ ചോരയില്‍ കുളിച്ച നിലയില്‍ യുവാക്കളെ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തിനു പിന്നില്‍ ആരാണെന്നോ കാരണമോ വ്യക്തമല്ല. ബിജി ഷിര്‍ക്കെ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നേരത്തെ മോഷണം റിപ്പോര്‍ട്ട് ചെയ്തിരുന്നെന്നും അക്രമികള്‍ മോഷ്ടാക്കളാവാമെന്നും പ്രദേശവാസികള്‍ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *