റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: പുനലൂര്‍ കരവാളൂരില്‍ അതിരുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നീലാമ്മാള്‍ ചരുവിള പുത്തന്‍വീട്ടില്‍ നെപ്പോളിയന്‍ (64) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ രത്‌നാകരനെ (55) പുനലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.. ഞായറാഴ്ച വൈകീട്ട് നീലാമ്മാള്‍ ജങ്ഷനില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കവും കൈയാങ്കളിയുമുണ്ടായി. നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ച് ഇരുവരെയും തിരിച്ചയച്ചെങ്കിലും വീടിനുസമീപം എത്തിയപ്പോള്‍ വീണ്ടും തര്‍ക്കമുണ്ടാവുകയും ഏറ്റുമുട്ടലില്‍ കലാശിക്കുകയുമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *