റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട് ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകള്‍ ഒഴിവാക്കി

June 13, 2020 - 4:35 pm

കോഴിക്കോട് : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിരുന്ന തൂണേരി, പുറമേരി, മാവൂര്‍, ഒളവണ്ണ പഞ്ചായത്തുകളെ പട്ടികയില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു.

രോഗികളുടെ പരിശോധന ഫലം നെഗറ്റീവ് ആവുകയും രോഗികളുമായി നേരിട്ട് സമ്പര്‍ക്കം ഉള്ളവരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആവുകയും ചെയ്ത സാഹചര്യത്തില്‍ ഈ പഞ്ചായത്തുകളില്‍  രോഗപ്പകര്‍ച്ചയില്ലെന്ന് കണ്ടെത്തിയതിനാലാണ് ഈ നാല് ഗ്രാമപഞ്ചായത്തുകളേയും കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.  നിലവില്‍ ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ ഇല്ല.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5161/containment-zones-avoid-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *