റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീണ്ടും ദുരഭിമാന കൊല: മകളെ പ്രണയിച്ചതിന് ദലിത് യുവാവിനെ തല്ലികൊന്നു.

June 10, 2020 - 1:16 pm

പുനെ: മകളെ പ്രണയിച്ചതിന് ദലിത് യുവാവിനെ പെണ്‍കുട്ടിയുടെ അച്ഛനടക്കമുള്ളവര്‍ തല്ലികൊന്നു. സവര്‍ണജാതിയില്‍ പെട്ട പെണ്‍കുട്ടി ദളിത് യുവാവിനെ പ്രണയിച്ചതാണ് കൊലയ്ക്ക്‌ കാരണമായത്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനെയും പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വിരാച് വിലാസ് ജഗ്തപാണ് കൊല്ലപ്പെട്ടത്. പൂനെയിലെ പിമ്പിള്‍ സൗദാഗറില്‍ ഇന്ന് ചൊവ്വാഴ്ച (09-06-20) ആണ് സംഭവം.

വിരാച് ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളടക്കമുള്ള ആറുപേര്‍ ടെമ്പോയില്‍ പിന്തുടരുകയും യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

മര്‍ദ്ദനത്തെ തുടര്‍ന്ന് വഴിയില്‍ ഉപേക്ഷിക്കപ്പെട്ട വിരാചിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലിസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *