റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന

June 8, 2020 - 10:03 pm

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. എണ്ണ കമ്പനികള്‍ ദിനേനയുള്ള വില മാറ്റം 83 ദിവസത്തെ ലോക്ക്ഡൗണിന് ശേഷം പുനരാരംഭിച്ചതോടെയാണിത്. ഇതോടെ ഡല്‍ഹിയിലെ പെട്രോള്‍ വില ലിറ്ററിന് 72.46 രൂപയായി. 70.59 രൂപയാണ് ഡീസലിന്റെ വില. ഞായറാഴ്ച 60 പൈസ കൂട്ടിയതിനുപിന്നാലെ തിങ്കളാഴ്ച(08-06-20)യും 60 പൈസയുടെ വര്‍ധനവരുത്തി.

ലോക്ക്ഡൗണ്‍ കാലയളവില്‍ ദിനംപ്രതിയുള്ള വിലനിശ്ചയിക്കല്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. അതേസമയം, എല്‍പിജിയുടെയും ഏവിയേഷന്‍ ഫ്യുവലിന്റെയും വില പുതുക്കിയിരുന്നു.

ആഗോള വിപണിയിലെ വില കൂപ്പുകുത്തിയതിനുപിന്നാലെ കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ മൂന്നുരൂപ വര്‍ധിപ്പിച്ചിരുന്നു. അതിനുശേഷമാണ് ഇന്ധനവില പരിഷ്‌കരിക്കുന്നത് തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവെച്ചത്. മെയ് ആറിന് വീണ്ടും കേന്ദ്രം എക്സൈസ് തീരുവ പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും ഉയര്‍ത്തി. വരുംദിവസങ്ങളിലും പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധിക്കാനാണ് സാധ്യത.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *