ദുബയ്: വേസ്റ്റ് കളയാന്‍ റോഡില്‍ ഇറങ്ങിയ രാജ്യാന്തര കുറ്റവാളി ആമിര്‍ മെക്കി(22) ദുബായില്‍ അറസ്റ്റിലായി. ദുബയ് സുരക്ഷാസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി യൂറോപ്പിലെ പൊലീസിന് പിടികൊടുക്കാതെ നടന്ന ആമിര്‍ മെക്കി ഒട്ടേറെ കൊലപാതകങ്ങളിലും ലഹരിമരുന്നു കടത്ത്, പണം ഇരട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളിലും പ്രതിയാണ്. ഡാനിഷ് പൗരനായ ഇയാള്‍ ഏറ്റവും അപകടകാരിയായ രാജ്യാന്തര സംഘത്തലവന്‍ ആയാണ് അറിയപ്പെടുന്നത്. ഒരു കൊലപാതകത്തില്‍ പ്രതിയായ ഇയാളെ ഇന്റര്‍പോള്‍ അന്വേഷിച്ചുവരുകയായിരുന്നു.
ദുബായ് പൊലീസ് നടത്തിയ മിന്നല്‍പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. ചപ്പുചവറുകള്‍ കളയാന്‍വീട്ടില്‍ നിന്നിറങ്ങിയ ആളുടെ ചിത്രം റഡാറില്‍ പതിയുകയും ആമിര്‍ മെക്കിയാണെന്ന് പൊലീസ് പരിശോധനയിലൂടെ തിരിച്ചറിയുകയുമായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇയാളെ താമസസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തത്. 2018 നവംബറിലാണ് സ്പാനിഷ് പൊലീസിനെ വെട്ടിച്ച് ഇയാള്‍ ദുബയിലെത്തിയതെന്നും ബന്ധപ്പെട്ട വിഭാഗത്തിന് ഉടന്‍ കൈമാറുമെന്നും അധികൃതര്‍ വ്യക്തമാക്കി.



