തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി വി.ഡി.സതീശൻ സർക്കാർ ധവളപത്രം ഇറക്കുന്നു. പത്തു ദിവസത്തിനുള്ളിൽ ധവള പത്രം ഇറക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഡോ.കെ.എം.ചന്ദ്രശേഖർ അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. സമിതി ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും.
ഖജനാവിന്റെ നിലവിലെ അവസ്ഥയും കടബാധ്യതകളും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും
ധവളപത്രത്തിന്റെ ഉള്ളടക്കവും മുൻഗണനകളും ഈ യോഗത്തിൽ തീരുമാനിക്കും. ഖജനാവിന്റെ നിലവിലെ അവസ്ഥയും കടബാധ്യതകളും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയെന്നതാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. സമിതി സമർപ്പിക്കുന്ന ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സർക്കാരിന്റെ ഭാവി സാമ്പത്തിക നയങ്ങൾ രൂപീകരിക്കുക. ഖജനാവില്‍ പൂച്ച പെറ്റ് കിടക്കുകയാണെന്ന് സതീശന് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ആരോപിച്ചിരുന്നു.