റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആശുപത്രികള്‍ പ്രവേശനം നല്‍കിയില്ല, നാലാമത്തെ ആശുപത്രിയിലേക്കുള്ള യാത്രയില്‍ ഗര്‍ഭിണി ഓട്ടോറിക്ഷയില്‍ മരിച്ചു

May 31, 2020 - 8:05 pm

മുംബൈ: ആശുപത്രികള്‍ പ്രവേശനം നല്‍കിയില്ല, നാലാമത്തെ ആശുപത്രിയിലേക്കുള്ള യാത്രയില്‍ ഗര്‍ഭിണി ഓട്ടോറിക്ഷയില്‍ മരിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് ആശുപത്രികളിലാണ് 22 കാരിയായ മേഹക് ഖാനെയും കൂട്ടി ബന്ധുക്കള്‍ കയറിയിറങ്ങിയത്. എന്നാല്‍, യുവതിയെ പരിശോധിക്കാനോ പ്രവേശിപ്പിക്കാനോ ഇവര്‍ തയ്യാറായില്ല. തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഓട്ടോറിക്ഷയില്‍വച്ച് യുവതി മരിച്ചു.

പ്രസവവേദനയെ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെയും കൂട്ടി ബന്ധുക്കള്‍ ആദ്യമെത്തിയത് സമീപത്ത് പ്രവര്‍ത്തിക്കുന്ന ബിലാല്‍ ആശുപത്രിയിലായിരുന്നു. അവിടെ പ്രവേശനം നിഷേധിച്ചതിനാല്‍ പ്രൈം ക്രിട്ടി കെയര്‍ ആശുപത്രിയിലേക്കും അവിടെനിന്ന് യൂണിവേഴ്സല്‍ ആശുപത്രിയിലേക്കും കൊണ്ടുപോയി. എന്നാല്‍, ഇവിടേയും പ്രവേശനം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഓട്ടോറിക്ഷയില്‍വച്ച് മരണം സംഭവിച്ചു. പ്രവേശനം നിഷേധിച്ച മൂന്ന് ആശുപത്രികള്‍ക്കുമെതിരേ യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കി. ഈ മൂന്ന് ആശുപത്രികള്‍ക്കുമെതിരേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *