റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൂണ്‍കൃഷിക്കാരന്‍ മുതലാളി സ്വന്തം ജോലിക്കാരുടെ മടക്കയാത്രയ്ക്ക് വിമാനടിക്കറ്റ് നല്‍കി ഞെട്ടിച്ചു.

May 27, 2020 - 10:44 pm

ന്യൂഡല്‍ഹി: ലോക്ക് ഡൗണിൽ പെട്ടുപോയ കുടിയേറ്റ തൊഴിലാളികൾ സ്വന്തം ഗ്രാമങ്ങളിലേക്ക് വളരെ വിഷമിച്ച് എത്തിചേരുന്ന കാഴ്ചയാണ് എല്ലാ സ്ഥലത്തും കാണുന്നത്. അതേസമയം ഡൽഹിയിൽ ഉള്ള ഒരു കൃഷിക്കാരൻ തൊഴിലാളികൾ ബുദ്ധിമുട്ടുന്നത് കണ്ട് അവർക്ക് ഗ്രാമങ്ങളിൽ എത്തിച്ചേരാനുള്ള ടിക്കറ്റ് എടുത്തു കൊടുത്തു. അതും പ്ലെയിൻ ടിക്കറ്റ് .

ദില്ലിയിൽ ബക്താവർപൂർ എന്ന സ്ഥലത്ത് തിഗിപൂർ ഗ്രാമത്തിലെ പവൻ സിംഗ് എന്ന കൃഷിക്കാരനാണ് വ്യക്തി.

രണ്ടുമാസമായി ലോക്ക് ഡൗൺലോഡ് പെട്ട് കിടക്കുന്ന 10 തൊഴിലാളികൾക്ക് സ്വന്തം ഗ്രാമത്തിൽ എത്തിച്ചേരാൻ സാധിക്കും എന്നതിനുപരി ജീവിതത്തിൽ ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യാനുള്ള അവസരം ലഭിക്കുകയാണ്.

പപ്പൻ സിംഗ് ഗഹലോത്ത് ഡൽഹിയിലുള്ള സ്വന്തം ഗ്രാമത്തിൽ വർഷങ്ങളായി കൂൺകൃഷി നടത്തിവരികയാണ്. കഴിഞ്ഞ 25 വർഷമായി കൃഷി പണിക്ക് ബിഹാറിൽ നിന്നും കുടിയേറ്റ തൊഴിലാളികൾ വരാറുണ്ട്. പണി കഴിയുന്നതോടെ അവർ നാട്ടിലേക്ക് മടങ്ങുകയാണ് പതിവ്. ഈ സീസണിൽ പണിക്ക് വന്ന ജോലിക്കാർ ലോക്ക്ഡൗൺ കാരണം കുടുങ്ങിപ്പോയി. അവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ പപ്പൻ സിംഗ് അവർക്ക് തിരിച്ച് ഗ്രാമത്തിലേക്ക് പോകാനുള്ള ചിലവ് വഹിക്കാൻ തീരുമാനിച്ചു. ടിക്കറ്റ് എടുത്തതോ വിമാനടിക്കറ്റ് !

അമ്പതിനായിരം രൂപയാണ് ഇവർക്കുവേണ്ടി ചെലവിടുന്നത്. പപ്പൻ പറയുന്നത് ഇങ്ങനെയാണ്. “വിഷയം പൈസയുടെതല്ല, സ്വന്തക്കാരുടെ അടുത്തെത്തുമ്പോൾ അവർക്ക് കിട്ടുന്ന സന്തോഷം, അത് എവിടെ നിന്നും, എപ്പോഴും കിട്ടുന്നതല്ല. അവസരം കിട്ടുമ്പോൾ മനുഷ്യത്വത്തിന്റേതായ കടമ നിർവ്വഹിക്കണം.”

നാളെ മെയ് 28/05/2020 തീയതിയിലെ ടിക്കറ്റ് ആണ് എടുത്തിരിക്കുന്നത്. ബക്താവർപൂറിലെ മുനിസിപ്പൽ കൗൺസിലർ സുനിത ചൗഹാന്റെ സഹായത്തോടെ ഇന്നലെ ചൊവ്വാഴ്ച 26/05/2020 ന് സ്ക്രീനിംഗ് കഴിഞ്ഞ് യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ എല്ലാം പൂർത്തിയായി. നാളെ 28/05/2020-ന് അവർ വിമാനത്തിൽ പറക്കും.

ടിക്കറ്റു കൂടാതെ അവരുടെ കയ്യിൽ യാത്ര ചിലവിനായി 3000 രൂപ വീതം കൊടുത്തിട്ടുണ്ട്. ബിഹാറിൽ എത്തി എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ആവശ്യത്തിനുള്ള പൈസ അയച്ചു കൊടുക്കാം എന്ന് പപ്പൻസിംഗ് പറഞ്ഞിട്ടുമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *