റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത്‌ 40 പേർക്ക് കൂടി കോവിഡ്-19; 10 പേർ രോഗമുക്തി നേടി

May 27, 2020 - 9:47 pm

തിരുവനന്തപുരം: കേരളത്തിൽ 40 പേർക്ക് ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാസർഗോഡ് ജില്ലയിൽ നിന്നുള്ള 10 പേർക്കും പാലക്കാട് ജില്ലയിൽ നിന്നുള്ള 8 പേർക്കും ആലപ്പുഴ ജില്ലയിൽ നിന്നുള്ള 7 പേർക്കും കൊല്ലം ജില്ലയിൽ നിന്നുള്ള 4 പേർക്കും പത്തനംതിട്ട, വയനാട് ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 2 പേർക്ക് വീതവും കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 9 പേർ വിദേശത്ത് നിന്നും (യു.എ.ഇ-5, സൗദി അറേബ്യ-2, ഖത്തർ-1, യു.കെ.-1) 28 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര-16, തമിഴ്‌നാട്-5, ഡൽഹി-3, ആന്ധ്രാപ്രദേശ്-1, തെലുങ്കാന-1, ഉത്തർ പ്രദേശ്-1, കർണാടക-1) വന്നതാണ്. ഇതിൽ 3 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊല്ലം ജില്ലയിലെ 2 പേർക്കും പാലക്കാട് ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. മലപ്പുറം ജില്ലയിൽ നിന്നുള്ള 7 പേരുടെയും (ഒരു ആലപ്പുഴ സ്വദേശി), കണ്ണൂർ ജില്ലയിൽ നിന്നുള്ള 2 പേരുടെയും (കാസർഗോഡ് സ്വദേശി) വയനാട് ജില്ലയിൽ നിന്നുള്ള ഒരാളുടെയും പരിശോധനഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 445 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 542 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

എയർപോർട്ട് വഴി 9416 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 88,968 പേരും റെയിൽവേ വഴി 5363 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 1,05,368 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,07,832 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,06,940 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 892 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 229 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇതുവരെ 58,866 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 56,558 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 9095 സാമ്പിളുകൾ ശേഖരിച്ചതിൽ 8541 സാമ്പിളുകൾ നെഗറ്റീവ് ആയി.

ബുധനാഴ്ച 13 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ ചിറ്റൂർ-തത്തമംഗലം, പൊൽപ്പുള്ളി, നെല്ലായ, പട്ടിത്തറ, ഷൊർണൂർ മുൻസിപ്പാലിറ്റി, പരുതൂർ, കുഴൽമന്ദം, വിളയൂർ, പെരുങ്ങോട്ടുകുറിശി, തരൂർ, തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ, നാവായിക്കുളം, നെല്ലനാട് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. നിലവിൽ ആകെ 81 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *