മരിച്ചു പോയ അമ്മയെ വിളിച്ചെഴുന്നേൽപ്പിക്കാനുള്ള ശ്രമം കണ്ണു നിറയ്ക്കുന്നത്; മടക്ക യാത്രക്കിടയിൽ വിശപ്പും ദാഹവും രോഗവും കൊണ്ട് മരണമടഞ്ഞ കുടിയേറ്റ തൊഴിലാളിയുടെ ഭാര്യയുടെ മൃതശരീരത്തനരികിൽ നിൽക്കുന്ന കുഞ്ഞുങ്ങളുടേയും കാഴ്ച മുസാഫർ പൂർ റെയിൽവെ സ്റ്റേഷനിൽ

ന്യൂഡല്‍ഹി: ലോക്ഡോൺ കാലത്ത് കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്രയിൽ ഉള്ള ദുരന്താനുഭവങ്ങൾ എന്നും കാഴ്ചയായി കൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് ബിഹാറിലെ മുസാഫർപൂരിലെ ദൃശ്യങ്ങൾ: അമ്മ മരിച്ചു കിടക്കുന്നതും അമ്മയുടെ മൃതദേഹം മൂടിയിരിക്കുന്ന തുണി മാറ്റാൻ ശ്രമിക്കുന്നതുമായുള്ള രംഗം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

ബിഹാറിലെ മുസാഫർപൂരിലാണ് സംഭവം. കഠിയാര്‍ ജില്ലയിലെ ആജംനഗര്‍ പോലിസ് സ്റ്റേഷൻ അതിർത്തിയിലുള്ള ഉള്ള ആജംനഗറിലെ നിവാസിയായ ഇസ്ലാമിന്റെ ഭാര്യ അർബിനാ ഖാത്തൂൻ (31) ആണ് മരിച്ചത്. സ്റ്റേഷനിൽ എത്തുന്നതിനു മുമ്പേ മരണമടഞ്ഞിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് മുസാഫർപൂരിലേക്ക് പുറപ്പെട്ട ശ്രമിക് ട്രെയിനിൽ വച്ചാണ് സംഭവം ഉണ്ടായത്. മൃതദേഹം മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ കിടത്തിയപ്പോൾ രണ്ടു വയസ്സായ രഹ്മത്തിന്റേയും നാല് വയസ്സായ അർമാന്റേയും കരച്ചിൽ കരളലിയിപ്പിക്കുന്നതായിരുന്നു.

അന്നേദിവസം തന്നെ അതേ സ്റ്റേഷനിൽ ഒരു കൊച്ചുകുട്ടിയുടെ മരണവും സംഭവിച്ചു. ചമ്പാരൻ ജില്ലയിലെ ലോറിയ പോലീസ് അതിർത്തിയിൽ ലംഗടി ഗ്രാമത്തിലെ നിവാസിയായ പിന്റുവിന്റെ മകൻ ഇൻഷാദ് (4) ആണ് മരിച്ചത്. മരണത്തിന് ഉത്തരവാദികൾ അധികാരികളാണ് എന്ന് പറഞ്ഞ് ഇർഷാദിന്റെ ബന്ധുക്കൾ രോഷം കൊണ്ടു.

പിന്റു കുടുംബസമേതം ഡൽഹിയിലെ രമ വിഹാറിൽ പെയിൻറ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ലോക്ക്ഡൗണിൽ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് സാധനങ്ങൾ എല്ലാം വിറ്റുപെറുക്കി സീതഘടിയിലേക്ക് പോകുന്ന വണ്ടിയിൽ കയറി. മുസാഫർപൂരിൽ ഇറങ്ങി. ചൂട് കാരണവും വിശപ്പ് കാരണവുമാണ് കുട്ടി മരിച്ചത് എന്നു പറയുന്നു.

Share
അഭിപ്രായം എഴുതാം