റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ ആരോഗ്യമന്ത്രി ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാനായി ചുമതലയേറ്റു

May 23, 2020 - 3:40 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ ആരോഗ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാനായി ചുമതലയേറ്റു. ജപ്പാനില്‍നിന്നുള്ള ഡോ. ഹിരോകി നകതാനിയുടെ പിന്‍ഗാമിയായാണ് ഇദ്ദേഹം ചുമതലയേറ്റെടുത്തത്. എക്‌സിക്യൂട്ടീവ് ബോര്‍ഡിലേക്ക് ഇന്ത്യയുടെ നോമിനിയെ നിയമിക്കാനുള്ള തീരുമാനത്തില്‍ ഡബ്ല്യൂഎച്ച്ഒയുടെ 194 അംഗരാജ്യങ്ങള്‍ ചൊവ്വാഴ്ച ഒപ്പുവച്ചിരുന്നു.

ഇന്ത്യയടക്കം 10 രാജ്യങ്ങളാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ടത്. റഷ്യ, ദക്ഷിണ കൊറിയ, യുകെ, ഒമാന്‍, ഘാന, ബോട്സ്വാന, ഗിനി-ബിസാവു, മഡഗാസ്‌കര്‍, കൊളംബിയ എന്നിവയാണ് ഇതരരാജ്യങ്ങള്‍. ബോര്‍ഡിന്റെ കാലാവധി മൂന്നുവര്‍ഷമാണ്. ഇതില്‍ ആദ്യ ഒരുവര്‍ഷം ഇന്ത്യ ചെയര്‍മാന്‍സ്ഥാനത്തുണ്ടാവും. ലോകാരോഗ്യ അസംബ്ലി കൈക്കൊള്ളേണ്ട തീരുമാനങ്ങളും നയങ്ങളും നിശ്ചയിക്കലും മാര്‍ഗനിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കലുമാണ് ബോര്‍ഡിന്റെ പ്രധാന ചുമതല. 34 അംഗങ്ങളാണ് ഡബ്ല്യൂഎച്ച്ഒ എക്‌സിക്യൂട്ടീവ് ബോര്‍ഡിലുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *