റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മകനെ കൊന്നശേഷം കുറ്റം ഭര്‍ത്താവിന്റെ തലയില്‍ വയ്ക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തു, ശരണ്യക്കും കാമുകനുമെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

May 19, 2020 - 12:57 pm

കണ്ണൂര്‍: മകനെ കൊന്നശേഷം കുറ്റം ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ പദ്ധതി ആസൂത്രണം ചെയ്ത ശരണ്യക്കും കാമുകനുമെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. കാമുകനൊപ്പം ജീവിക്കാന്‍വേണ്ടയാണ് ശരണ്യ പിഞ്ചുകുഞ്ഞിനെ കടലില്‍ എറിഞ്ഞുകൊന്നത്. ഇതിനു പ്രേരിപ്പിച്ച കാമുകന്‍ കൂട്ടുപ്രതിയാണ്. ഫെബ്രുവരി 17ന് ഒന്നര വയസുകാരനായ കുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞ് ശരണ്യ കൊല്ലുകയായിരുന്നു. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കണ്ണൂര്‍ സിറ്റി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

കുഞ്ഞിനെ ശരണ്യതന്നെയാണ് കൊന്നതെന്നതിന് ശാസ്ത്രീയമായ ഒട്ടേറെ തെളിവുകള്‍ ലഭിച്ചെന്ന് ഡിവൈഎസ്പി നേരത്തെ വ്യക്തമാക്കിയിരുന്നു. അകന്നു കഴിയുകയായിരുന്ന ഭര്‍ത്താവിനെ, മകനെ കൊല്ലാന്‍ തീരുമാനിച്ചിരുന്ന ദിവസം ശരണ്യ നിര്‍ബന്ധിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി കൂടെ താമസിപ്പിച്ചു. ഭര്‍ത്താവാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യ ആവര്‍ത്തിച്ചിരുന്നത്. മകനെ അച്ഛനൊപ്പം കിടത്തി ശരണ്യ മറ്റൊരു മുറിയില്‍ കിടന്നുറങ്ങി.

പുലര്‍ച്ചെ മൂന്നുമണിയോടെ എണീറ്റ് കുഞ്ഞിനെ അച്ഛന്റെ സമീപത്തുനിന്നെടുത്ത് പാറക്കെട്ടില്‍ എറിഞ്ഞു കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിക്കുകയായിരുന്നു. അടച്ചിട്ട വീട്ടില്‍ തന്നോടൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ഉണ്ടെന്നാരോപിച്ച് കുട്ടിയുടെ പിതാവാണ് ആദ്യം പോലീസില്‍ പരാതി നല്‍കിയത്. പിന്നാലെ കുട്ടിയുടെ പിതാവാണ് കൊലപാതകം നടത്തിയതെന്നാരോപിച്ച് ശരണ്യയുടെ ബന്ധുവും പോലീസില്‍ പരാതി നല്‍കി.

മണിക്കൂറുകള്‍നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ സ്വന്തം കുഞ്ഞിനെ താനാണ് കൊലപ്പെടുത്തിയതെന്നും കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും ശരണ്യ പോലീസിനോട് പറഞ്ഞു. കുറ്റസമ്മതം നടത്തിയതിനു പിന്നാലെ ശരണ്യയും കാമുകനും തമ്മിലുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പോലീസ് കണ്ടെടുത്തു. ഫോറന്‍സിക് പരിശോധനയില്‍ ശരണ്യയുടെ വസ്ത്രത്തില്‍നിന്ന് പൂഴിയുടെയും കടല്‍വെള്ളത്തിന്റെ അംശം ലഭിച്ചിരുന്നു. ഇത് കേസില്‍ നിര്‍ണായകമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *