റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 26 മുതല്‍

May 13, 2020 - 4:59 pm

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ സമയക്രമമായി. പ്ലസ്ടു പരീക്ഷ രാവിലെയും എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്കുശേഷവും നടക്കും. പരീക്ഷകള്‍ മേയ് 26 മുതല്‍ 30 വരെ നടത്താനുള്ള ടൈംടേബിളിനാണ് വിദ്യാഭ്യാസ വകുപ്പ് രൂപംനല്‍കിയിരിക്കുന്നത്. എസ്എസ്എല്‍സിക്ക് മൂന്നും ഹയര്‍ സെക്കന്‍ഡറിക്ക് നാലും വിഎച്ച്എസ്സിക്ക് അഞ്ചും വിഷയങ്ങളിലാണ് ഇനി പരീക്ഷ നടക്കാനുള്ളത്.

എസ്എസ്എല്‍സി പരീക്ഷകള്‍ മേയ് 26 മുതല്‍ 28 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. മേയ് 26ന് കണക്ക്, 27ന് ഫിസിക്‌സ്, 28ന് കെമിസ്ട്രി പരീക്ഷകള്‍ നടക്കും. സാമൂഹിക അകലം പാലിക്കുന്ന വിധമായിരിക്കും ഇരിപ്പിട ക്രമീകരണം. പരീക്ഷാകേന്ദ്രത്തില്‍നിന്ന് അകലെ മറ്റ് സ്ഥലങ്ങളിലായി പോയവര്‍ക്കും എഴുതാന്‍ അവസരമൊരുക്കും. എത്താന്‍സാധിക്കുന്ന പരീക്ഷാകേന്ദ്രത്തിന്റെ വിവരം മുന്‍കൂട്ടി അറിയിച്ചാല്‍ മതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *