കോഴിക്കോട്: റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ അബോധാവസ്ഥയില്‍ കണ്ട ഡോക്ടര്‍ മരിച്ചു. ആനക്കുഴിക്കര റേഷന്‍കടയ്ക്ക് സമീപം ഗ്രേസില്‍ താമസിക്കുന്ന ഡോ. രവികുമാര്‍ (47) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കുറ്റിക്കാട്ടൂര്‍ വില്ലേജ് ഓഫിസിനു സമീപം പട്രോളിങ് നടത്തുന്ന പൊലീസ് സംഘമാണ് ഡോക്ടറെ കാറില്‍ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കൊണ്ടോട്ടി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ ഇദ്ദേഹം ഡ്യൂട്ടി കഴിഞ്ഞ് വരുന്നതിനിടെയാണ് സംഭവം. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിയാണ്. പിതാവ്: കുട്ടപ്പന്‍. മാതാവ്: തങ്കമ്മ. ഭാര്യ: അനു ലോറന്‍സ് (ഹെഡ് നഴ്‌സ്, കോട്ടപ്പറമ്പ ഹോസ്പിറ്റല്‍). മക്കള്‍: രോഹിത്, രാഹുല്‍ (വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: രാജേന്ദ്രന്‍, മോഹന്‍രാജ്, ദേവദാസ്, വിജയകുമാര്‍ (ഓസ്‌ട്രേലിയ), ചിത്ര, ജയകുമാരി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു.
