ഡല്‍ഹി: ഛത്തീസ്ഗഡില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടു. രാജ്‌നന്ദഗാവോണ്‍ ജില്ലയിലെ പര്‍ദോണി ഗ്രാമത്തിനു സമീപം മാന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഒരു പൊലീസ് സബ് ഇന്‍സ്‌പെക്ടരുടെ ജീവന്‍ നഷ്ടമായിട്ടുണ്ട്. എകെ 47 റൈഫിള്‍, എസ്എല്‍ആര്‍ ആയുധം, രണ്ട് 315 ബോര്‍ റൈഫിള്‍ എന്നിവ പിടിച്ചെടുത്തതായി രാജ്‌നന്ദഗാവോണ്‍ എഎസ്പി ജി എന്‍ ബാഗല്‍ പറഞ്ഞു.
പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടു
