റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബഹ്റൈനില്‍ ആദ്യമായി ഒരു മലയാളിക്ക് കൊവിഡ് പോസിറ്റീവെന്ന് റിപ്പോര്‍ട്ട്; മരണശേഷം സ്ഥിരീകരിച്ചു.

May 7, 2020 - 10:23 pm

മനാമ: ബഹ്റൈനില്‍ ആദ്യമായി ഒരു മലയാളിക്ക് കൊവിഡ് പോസിറ്റീവെന്ന് റിപ്പോര്‍ട്ട്. വടകര മങ്കര സ്വദേശി പുത്തന്‍പീടികയില്‍ താഴ മജീദി(47)ന്റെ മരണമാണ് കോവിഡ് ബാധമൂലമാണെന്നു കണ്ടെത്തിയിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് നടന്ന പരിശോധനയില്‍ മജീദിന്റെ പരിശോധനാഫലം നെഗറ്റീവായിരുന്നു. മജീദ് താമസിച്ചിരുന്ന കെട്ടിടത്തില്‍ നേരത്തെ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതുമൂലം അധികൃതര്‍ കെട്ടിടം അടച്ച് ക്വാറന്റീന്‍ നിരീക്ഷണത്തിലായിരുന്നു താമസക്കാര്‍ എല്ലാവരും.

ബില്‍ഡിംഗിലുള്ള എല്ലാവരേയും കോവിഡ് ടെസ്റ്റിന് വിധേയനാക്കി. റിസല്‍ട്ട് നെഗറ്റീവാണെന്നറിഞ്ഞതോടെ കെട്ടിടം തുറന്നു കൊടുക്കാനിരിക്കെയാണ് മജീദിന്റെ മരണം. മരണശേഷമുള്ള വിദഗ്ദ്ധ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. കോള്‍ഡ് സ്‌റ്റോറേജില്‍ സെയില്‍സ്മാനായിരുന്നു മജീദ്.

മജീദിന്‍റെ കുടുംബം നാട്ടിലാണ്. ഭാര്യ- ഹസീന, മക്കള്‍- മിഷാല്‍, നിഹാല്‍, അനാന്‍, സിനാന്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *