റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്ട് ചെറുകിട തുണിക്കടകള്‍ക്ക് അനുമതി

May 7, 2020 - 7:47 pm

കോഴിക്കോട്: കോഴിക്കോട്ട് ചെറുകിട തുണിക്കടകള്‍ തുറക്കാന്‍ അനുമതിയായി. ജില്ലയിലെ ഒന്നിലധികം നിലകളില്ലാത്ത ചെറുകിട തുണിക്കടകള്‍ അഞ്ചില്‍ താഴെ ജീവനക്കാരെ മാത്രം ഉപയോഗിച്ച് തുറക്കാന്‍ അനുമതി നല്‍കി ജില്ല കലക്ടര്‍ ഉത്തരവിട്ടു. പ്രവര്‍ത്തനസമയം രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുമണിവരെയാണ്. ടെക്‌സ്‌റ്റൈല്‍സ് ഒഴികെ രണ്ടുനിലകളിലുള്ള എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കാമെന്നും അറിയിപ്പില്‍ പറയുന്നു.

എന്നാല്‍, മിഠായിത്തെരുവ്, പാളയം, വലിയങ്ങാടി തുടങ്ങിയ പ്രധാന വിപണികളില്‍ അവശ്യവസ്തുക്കളുടെ വ്യാപാരകേന്ദ്രങ്ങളല്ലാതെ മറ്റു കച്ചവടസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുത്. മൊത്ത തുണിക്കച്ചവട കേന്ദ്രങ്ങള്‍ക്ക് ജില്ലയില്‍ തുറന്നുപ്രവര്‍ത്തിക്കാം. എല്ലാ വ്യാപാരസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനസമയം രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുമണിവരെയാണ്. സിനിമ തിയേറ്റര്‍, ഷോപ്പിങ് മാളുകള്‍, ജ്വല്ലറികള്‍, സ്വിമ്മിങ് പൂളുകള്‍, ജിംനേഷ്യം മുതലായവ പ്രവര്‍ത്തിക്കുന്നതിന് അനുമതിയില്ല. മത്സരങ്ങള്‍, ടൂര്‍ണമെന്റുകള്‍ എന്നിവ നടത്തുന്നതിനും ഓഡിറ്റോറിയങ്ങളില്‍ പരിപാടികള്‍ നടത്തുന്നതിനും നിയന്ത്രണമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *