റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്രെയിനുകള്‍ റദ്ദാക്കി; ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ ബംഗളൂരുവില്‍നിന്ന് യുപിയിലേക്കും ബിഹാറിലേക്കും കാല്‍നടയായി പുറപ്പെട്ടു

May 7, 2020 - 6:39 pm

ബംഗളൂരു: അവസാനനിമിഷം ട്രെയിനുകള്‍ റദ്ദാക്കി; ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ ബംഗളൂരുവില്‍നിന്ന് യുപിയിലേക്കും ബിഹാറിലേക്കും കാല്‍നടയായി പുറപ്പെട്ടു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ സംസ്ഥാനത്ത് കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള തീവണ്ടി സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചതിനാലാണ് അവര്‍ നടക്കാന്‍ ആരംഭിച്ചത്. 10-20 പേരുടെ സംഘങ്ങളായാണ് പ്രയാണം ആരംഭിച്ചിട്ടുള്ളത്. എന്നാല്‍, തൊഴിലാളികളോട് സംസ്ഥാനത്തുതന്നെ തുടരാന്‍ കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ബുധനാഴ്ച പുറപ്പെടാന്‍ നിശ്ചയിച്ചിരുന്ന ട്രെയിനുകള്‍ റദ്ദ് ചെയ്യാന്‍ അവസാനനിമിഷം കര്‍ണാടക സര്‍ക്കാര്‍ റെയില്‍വേയോട് ആവശ്യപ്പെട്ടതോടെയാണ് തൊഴിലാളികള്‍ പ്രതിസന്ധിയിലായത്. കുടിയേറ്റ തൊഴിലാളികളുടെ നോഡല്‍ ഓഫീസര്‍ എന്‍ മഞ്ജുനാഥ പ്രസാദാണ് റെയില്‍വേക്ക് കത്തയച്ചത്. എന്നാല്‍, ട്രെയിനുകള്‍ റദ്ദാക്കിയതില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *