മുംബൈ: സ്വവർഗ്ഗ അനുരാഗം നിയന്ത്രിക്കാനാവാതെ ഡോക്ടർ കൊറോണ ഐസൊലേഷൻ മുറിയിൽ കിടന്നിരുന്ന രോഗിയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാണിച്ച സംഭവം കേസായി. മുംബൈയിലെ വോക്ഹാർട്ട് ആശുപത്രിയിൽ മെയ് മാസം ഒന്നാം തീയതി ആയിരുന്നു സംഭവം. ആശുപത്രി അധികൃതർ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇന്ന് അഗ്രിപദ പോലീസ് കേസെടുത്തു. പുതിയതായി ജോലിയിൽ പ്രവേശിച്ച 34കാരനായ ഡോക്ടറിൽ നിന്നാണ് ആണ് ലൈംഗിക പീഡനം ഉണ്ടായത്. സംഭവം ശ്രദ്ധയിൽ വന്ന ഉടനെ തന്നെ ഡോക്ടറെ സർവീസിൽ നിന്ന് നീക്കം ചെയ്യുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തുവെന്ന് ആശുപത്രി അധികൃതർ ഞായറാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.
എംഡി ബിരുദധാരിയായ ഡോക്ടർ മുംബൈയിലെ ഒരു മെഡിക്കൽ കോളെജിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. ഏപ്രിൽ 30 ആം തീയതിയാണ് ഡോക്ടർ ആശുപത്രിയിൽ നിയമിതനായത്. ആശുപത്രിയുടെ പത്താം നിലയിലുള്ള കൊറോണ ഐസൊലേഷൻ മുറിയിൽ ഒറ്റയ്ക്ക് ആയിരുന്ന 44 കാരനായ രോഗിയാണ് അതിക്രമത്തിന് ഇരയായത്. രോഗി ബഹളം വെച്ചതോടെ മുറിക്ക് പുറത്ത് ഉണ്ടായിരുന്ന ജീവനക്കാർ ഓടിയെത്തി. രോഗിയിൽ നിന്ന് സംഭവം മനസ്സിലാക്കിയ ജീവനക്കാർ ആശുപത്രിയുടെ ഉന്നത അധികാരികളെ വിവരം അറിയിച്ചു. തുടർന്ന് പോലീസ് നടപടികൾ ആയി.
ആശുപത്രി അധികൃതരുടെ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രകൃതിവിരുദ്ധ ലൈംഗികത, ജീവന് ഹാനികരമാകുന്ന പകർച്ചവ്യാധി പകർത്താൻ ശ്രമിക്കുക, പകർച്ചവ്യാധി പടരാൻ ഇടയാകുന്ന കാര്യം മനപ്പൂർവം അലക്ഷ്യമായി ചെയ്യുക എന്നീ കുറ്റങ്ങളാണ് ആണ് എഫ്ഐആറിൽ ഉള്ളത്. ഡോക്ടറെ അറസ്റ്റ് ചെയ്തിട്ടില്ല. രോഗിയിൽ നിന്നും കൊറോണ പകർന്നുകിട്ടിയിരിക്കാം എന്ന സംശയത്തിൽ ഡോക്ടറെ താനെയിൽ ഒരു അപ്പാർട്ട്മെന്റിൽ ക്വാറൻന്റെനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിന്നീട് അറസ്റ്റ് നടപടികൾ ഉണ്ടാകും എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.



