റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂര്‍: പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ സജിത്തിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിലാണ് പെരുമ്പാമ്പ് കടന്നുകൂടി മുട്ടയിട്ട് അടയിരുന്നത്. ലോക്ഡൗണില്‍ പൂട്ടിയ ജ്വല്ലറി വൃത്തിയാക്കുന്നതിനായി ഞായറാഴ്ച തുറന്നപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. കടയ്ക്കുള്ളിലുണ്ടായിരുന്ന കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലായിരുന്നു പെരുമ്പാമ്പ്.

ഏഴുലോട് സ്വദേശി സ്വദേശി പവിത്രനെന്ന ആള്‍ മൂന്നു മീറ്ററിലധികം പാമ്പിനെ പിടികൂടി. ഇരുപത് മുട്ടകളും കണ്ടെടുത്തു. മുട്ടകള്‍ വിരിയിക്കാന്‍ കഴിയുമെന്ന് പവിത്രന്‍ പറയുന്നു. ഇവ വനംവകുപ്പിനെ ഏല്‍പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

2 Comments on “പൂട്ടിക്കിടന്ന സ്വര്‍ണക്കടയില്‍ പെരുമ്പാമ്പ് മുട്ടയിട്ട് അടയിരുന്നത് കണ്ടെത്തി.”

Leave a Reply

Your email address will not be published. Required fields are marked *