റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂവാറ്റുപുഴ: കാര്‍ കെട്ടിടത്തിലേക്ക് പാഞ്ഞുകയറി മൂന്നു പേര്‍ മരിച്ചു. നാല് പേര്‍ ഗുരുതരാവസ്ഥയില്‍. നിധിന്‍ (35) അശ്വിന്‍ (29) ബേസില്‍ ജോര്‍ജ് (30) എന്നിവരാണ് മരിച്ചത്. ‘പൂവള്ളിയും കുഞ്ഞാടും’ എന്ന സിനിമയിലെ നായകനാണ് ബേസില്‍.

അപകടത്തില്‍പെട്ട കാര്‍

ഞായറാഴ്ച രാത്രി ഒമ്പത് മണിക്കാണ് അപകടം. കോലഞ്ചേരി ഭാഗത്തുനിന്നും മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്നു കാര്‍. മേക്കടമ്പ് പള്ളിത്താഴെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലേക്കാണ് ഇടിച്ചു കയറിയത്. അതിഥി തൊഴിലാളികളായ റമോണ്‍ ഷെയ്ക്, അമര്‍ ജയ്ദീപ്‌, സാഗര്‍ സല്‍വകുമാര്‍, ലിതീഷ്‌ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കോലഞ്ചാരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമിതവേഗമാണ് അപകടകാരണമെന്ന് പ്രാഥമിക വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *