റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പാലക്കാടന്‍ ബാങ്കുകള്‍

April 24, 2020 - 5:07 pm

പാലക്കാട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാലത്തലത്തില്‍ ഗ്രാമീണ മേഖലയിലുള്ളവരെ ഓണ്‍ലൈന്‍ ബാങ്കിങ് സേവനങ്ങളിലേക്കു കൂടുതലായി ആകര്‍ഷിക്കാനുള്ള നടപടികള്‍ വിവിധ ബാങ്കുകള്‍ ഊര്‍ജിതമാക്കി. സിഡിഎമ്മുകള്‍ വഴി പണം നിക്ഷേപിക്കുന്നതു മുതല്‍ ഓണ്‍ലൈനായി സ്വര്‍ണം വാങ്ങുന്നതു വരെയുള്ള നടപടികള്‍ ഉപഭോക്താക്കള്‍ക്കായി ഫോണിലൂടെ വിവരിച്ചു കൊടുക്കുകയാണ് ബാങ്ക് ജീവനക്കാര്‍. കര്‍ഷക വിഭാഗം ഏറെയുള്ള പാലക്കാടന്‍ മേഖലയില്‍ ഇതിന്റെ ഗുണഫലങ്ങള്‍ ഏറെയാണ്. കോവിഡിന്റെ ഭാഗമായുള്ള സാമൂഹിക അകലം പാലിക്കുന്നതിനും ഇതിലൂടെ ഉപഭോക്താക്കളുടെ സൗകര്യങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നു. എടിഎം വഴി പണം പിന്‍വലിക്കുന്നതില്‍ പോലും അത്ര താല്‍പ്പര്യം കാണിച്ചിട്ടില്ലാത്ത വിഭാഗകാര്‍ക്കും പുതിയ രീതികള്‍ പഠിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

ഒരു ഗ്രാം മുതലുള്ള അളവില്‍ സ്വര്‍ണ നിക്ഷേപം നടത്താനാവുന്നതും രണ്ടര ശതമാനം വരെ പലിശ ലഭിക്കുന്നതുമായ കേന്ദ സര്‍ക്കാരിന്റെ സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതി

വിളവെടുപ്പിനു ശേഷം പണം ലഭിച്ചവര്‍ സിഡിഎം വഴി നിക്ഷേപിക്കുന്നത് പറഞ്ഞു കൊടുക്കുകയാണ് ഇപ്പോള്‍ പ്രധാനമായും ചെയ്യുന്നത്. കുറഞ്ഞ ജീവനക്കാര്‍ മാത്രം എത്തുന്നതു വഴി തിരക്കിനിടയിലും ഇക്കാര്യങ്ങള്‍ ചോദിച്ചു കൊണ്ടുള്ള ഫോണുകള്‍ക്ക് കൃത്യമായ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുകയും ചെയ്യുന്നു. കൂടാതെ മൊബൈലില്‍ ബാങ്കിങ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന രീതിയും അതിന്റെ ഉപയോഗവുമെല്ലാം കര്‍ഷകര്‍ക്കു പറഞ്ഞു കൊടുക്കുകയും ചെയ്യുന്നു. ഇത്തരം സംശയങ്ങള്‍ക്കു പുറമേയാണ് ഓണ്‍ലൈനായി ബാങ്കുകളിലൂടെ സ്വര്‍ണ നിക്ഷേപം നടത്തുന്നതിനെ കുറിച്ചുള്ള സംശയങ്ങള്‍. ഏപ്രില്‍ 20ന് ആരംഭിച്ച കേന്ദ സര്‍ക്കാരിന്റെ സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ ചോദ്യങ്ങള്‍. ഒരു ഗ്രാം മുതലുള്ള അളവില്‍ സ്വര്‍ണ നിക്ഷേപം നടത്താനാവുന്നതും രണ്ടര ശതമാനം വരെ പലിശ ലഭിക്കുന്നതുമായ ഈ പദ്ധതി കാര്‍ഷിക മേഖലയിലുള്ള പലരിലും വലിയ താല്‍പ്പര്യമാണ് ഉള്ളതെന്നാണ് ബാങ്കിങ് മേഖലയിലുള്ളവര്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സോവറിന്‍ ഗോള്‍ഡ് ബോണ്ടിനായുള്ള നിക്ഷേപം 20,000 രൂപയില്‍ താഴെയാണെങ്കില്‍ പണമായി സ്വീകരിക്കാമെങ്കിലും പരമാവധി ഓണ്‍ലൈന്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുകയാണ് ബാങ്കുകള്‍ ചെയ്യുന്നത്. പൊതുമേഖലാ, സ്വകാര്യ മേഖലാ ബാങ്കുകള്‍ കൂടാതെ പാലക്കാട് ജില്ലയിലെ സര്‍വ്വീസ് സഹകരണ ബാങ്കുകളും ഈ രംഗത്ത് സജീവമാണ്.

ഉപഭോക്താക്കള്‍ക്കായി സവിശേഷമായ ആപ്പ് ആണ് ചിറ്റൂര്‍ റൂറല്‍ ക്രെഡിറ്റ്‌സൊസൈറ്റി ഏര്‍പ്പെടുത്തിയിരിക്കുന്നത്. അംഗങ്ങള്‍ക്ക് സൊസൈറ്റിയുടെ ഇ- ക്യാഷ് ഉപയോഗിച്ച് ചിറ്റൂര്‍ മേഖലയിലുള്ള കടകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങാം. ഇതിന്റെ പണം ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്ന് വ്യാപാരികളുടെ അക്കൗണ്ടിലേക്കു കൈമാറ്റം ചെയ്യും. ബാങ്കിങ് സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന് കരസ്‌പോണ്ടന്റ് രീതി ഏറെ സൗകര്യപ്രദമാണെന്ന് സൊസൈറ്റ് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നത്. 40 വനിതകളെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *