റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ന്യൂജനറേഷൻ റോഡിനടുത്തുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബാലന്‍റെ വീടിന് പിറകിലുള്ള കിണറ്റിലാണ് അസ്ഥി കണ്ടെത്തിയത്.

കിണറ്റിൽ കല്ലുകെട്ടി താഴ്‌ത്തിയ നിലയിൽ ആറ് എല്ലിൻ കഷ്ണങ്ങൾ കണ്ടെത്തി

 

തൃശൂർ: അരിമ്പൂരിൽ കിണറ്റിൽ കല്ലുകെട്ടി താഴ്‌ത്തിയ ചാക്കിൽ നിന്ന് ആറ് എല്ലിൻ കഷ്ണങ്ങൾ ലഭിച്ചു. സ്ത്രീയുടെ അടിവസ്ത്രവും ഇതോടൊപ്പം ലഭിച്ചു. മെയ് 1 വെള്ളിയാഴ്ച ആറോടെയാണ് സംഭവം ശ്രദ്ധയിൽ പെടുന്നത്. 14 വാർഡിൽ ന്യൂജനറേഷൻ റോഡിനടുത്തുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബാലന്‍റെ വീടിന് പിറകിലുള്ള കിണറ്റിലാണ് അസ്ഥി കണ്ടെത്തിയത്.

വെള്ളം കോരുന്ന കയർ ഇറക്കി പൊക്കി കയറ്റിയപ്പോഴാണ് പ്ലാസ്റ്റിക് ചാക്കിൽ കല്ല് കെട്ടിയിട്ട നിലയിൽ അസ്ഥി കണ്ടെത്തിയത്. തുടർന്ന് ചാക്ക് വലിച്ച് കയറ്റി പരിശോധിച്ചപ്പോഴാണ് ചാക്കിൽ ആറ് ചെറിയ എല്ലിൻ കഷണങ്ങളും, ഒരു സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തിയത്. ഇതോടെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

.

Share
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *