ദുബായ് ഏപ്രിൽ 23: ദുബായ് ഡ്യൂട്ടി ഫ്രീ മിലേനിയം നറുക്കെടുപ്പില്‍ 7.6 കോടി രൂപ സമ്മാനം മലയാളിക്ക്. പാറപ്പറമ്ബില് ജോര്‍ജ് വര്‍ഗീസിനാണ് 10 ലക്ഷം ഡോളര്‍ ഇന്ത്യന്‍ രൂപ ഏകദേശം 7,64,05,000 കോടി സമ്മാനം ലഭിച്ചത്. 328ാം സീരീസിലെ 1017 എന്ന ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. സമ്മാനവിവരം അറിയിക്കാന്‍ ജോര്‍ജ് വര്‍ഗീസിനെ ബന്ധപ്പെടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ഡ്യൂട്ടി ഫ്രീ അധികൃതര്‍ പറഞ്ഞു.
നറുക്കെടുപ്പില്‍ മറ്റ് മൂന്നുപേര്‍ക്ക് ആഢംബര കാറുകളും സമ്മാനമായി ലഭിച്ചു. ഇന്ത്യക്കാരനായ രവിചന്ദ്രന്‍ രാമസ്വാമിക്ക് മാഗ്നി ആഢംബര മോട്ടോര്‍ ബൈക്കും ബ്രിട്ടീഷ് പൗരനായ മൈക് മാക്നെയ്ക്ക് ബെന്റ്ലി ആഢംബര കാറും ലഭിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്ശനനിയന്ത്രണത്തോടെയായിരുന്നു നറുക്കെടുപ്പ്.



