റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകനെ വെട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

ആലപ്പുഴ ഏപ്രിൽ 23: ഭരണിക്കാവില്‍ യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. കറ്റാനം സ്വദേശി സതീഷാണ് വള്ളിക്കുന്നം പൊലീസിന്റെ പിടിയിലായത്. മറ്റു പ്രതികള്‍ക്കുവേണ്ടി അന്വേഷണം തുടരുകയാണ്.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈല്‍ ഹസന് കഴിഞ്ഞദിവസമാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കറ്റാനം മങ്ങാരത്ത് വച്ച്‌ ബൈക്കിലെത്തിയ മുഖംമൂടിസംഘം സുഹൈലിനെ കഴുത്തിന് വെട്ടുകയായിരുന്നു. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുഹൈലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. സുഹൈല്‍ അപകട നില തരണം ചെയ്‍തു.

ആക്രമണത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്നും അവരെ പൊലീസ് സംരക്ഷിക്കുകയാണെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *