റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് : കോഴിക്കോട് ജില്ലയിൽ ഒരാൾ കൂടി രോഗമുക്തി നേടി

April 13, 2020 - 10:49 am

കോഴിക്കോട് ഏപ്രിൽ 13: ജില്ലയില്‍ ഒരാള്‍ക്കു കൂടി രോഗമുക്തി. ഇതോടെ ജില്ലയില്‍ ആകെ കോവിഡ് സ്ഥിരീകരിച്ച 13 പേരില്‍ ഏഴ് പേര്‍ രോഗമുക്തരായി. ആറ് പേരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടരുന്നത്. ഇതുകൂടാതെ രോഗം സ്ഥിരീകരിച്ച നാല് ഇതര ജില്ലക്കാരില്‍ രണ്ട് കണ്ണൂര്‍ സ്വദേശികളും ചികിത്സയിലുണ്ട്. രണ്ട് കാസര്‍ഗോഡ് സ്വദേശികള്‍ നേരത്തെ രോഗമുക്തരായി ആശുപത്രി വിട്ടിരുന്നു.

ജില്ലയില്‍ പുതുതായി 20 പേര്‍ കൂടി ഇന്ന് നിരീക്ഷണത്തില്‍ വന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ അറിയിച്ചു. ഇവരുള്‍പ്പെടെ ജില്ലയില്‍ ആകെ 17,407 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി വന്ന 17 പേര്‍ ഉള്‍പ്പെടെ 34 പേര്‍ ആണ് ആശുപത്രി നിരീക്ഷണത്തിലുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *