ദുബായ് ഏപ്രിൽ 6: കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് യു എ ഇ യിലെ അജ്മാനിൽ മരിച്ചു. കണ്ണൂർ കോളയാട് ആലച്ചേരി കൊളത്തായി സ്വദേശി ഹാരിസ് (35) ആണ് തിങ്കളാഴ്ച്ച പുലർച്ചെ മരിച്ചത്.
ബന്ധുക്കളാണ് ഇക്കാര്യം അറിയിച്ചത്. പനിബാധിച്ചതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഒരു സൂപ്പർ മാർക്കറ്റിൽ ഏരിയ മാനേജർ ആയി പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യയും രണ്ടു മക്കളും ഉണ്ട്. അജ്മാനിൽ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
ഭാര്യ ജസ്മിന, മക്കൾ മുഹമ്മദ്, മകൾ ശൈഖ ഫാത്തിമ.

