റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടിയെ ആക്രമിച്ച കേസ്: വിചാരണ നീട്ടിവെയ്ക്കണമെന്ന ദിലീപിന്റെ ആവശ്യം നിരാകരിച്ച് സുപ്രീംകോടതി

January 17, 2020 - 3:38 pm

ന്യൂഡല്‍ഹി ജനുവരി 17: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നീട്ടിവെയ്ക്കണമെന്ന നടന്‍ ദിലീപിന്റെ ആവശ്യം നിരാകരിച്ച് സുപ്രീംകോടതി. വിചാരണയ്ക്ക് സ്റ്റേ ഇല്ലെന്നും കോടതി വ്യക്തമാക്കി. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോര്‍ട്ട് വരുന്ന വരെ വിചാരണ നീട്ടിവെയ്ക്കണം എന്നാണ് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

കേന്ദ്ര ഫോറന്‍സിക് വിഭാഗത്തോട് വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടാമെന്ന് കോടതി അറിയിച്ചു. ഫോറന്‍സിക് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് വന്ന ശേഷം പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ദിലീപിന്റെ ആവശ്യം പരിഗണിക്കാമെന്നും കോടതി നിരീക്ഷിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *