മരടില്‍ പൊടി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് നഗരസഭാ അധ്യക്ഷയെ ഉപരോധിച്ച് നാട്ടുകാര്‍

കൊച്ചി ജനുവരി 13: മരടില്‍ ഫ്ളാറ്റുകള്‍ പൊളിച്ചതിന്ശേഷമുണ്ടായ പൊടി ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍. ഇതില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ അധ്യക്ഷയെ നാട്ടുകാര്‍ ഉപരോധിച്ചു. കുട്ടികള്‍ക്ക് ശ്വാസമുട്ടലടക്കമുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെന്നും രൂക്ഷമായ പൊടി ശല്യം മൂലം വീട്ടിലിരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.

മരടില്‍ അനധികൃതമായി നിര്‍മ്മിച്ച നാല് ഫ്ളാറ്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ പൊളിച്ചിരുന്നു.ഫ്ളാറ്റ് പൊളിച്ച അവശിഷ്ടങ്ങളില്‍ നിന്നും കാറ്റടിക്കുമ്പോള്‍ വീടുകളിലേക്ക് പൊടി കയറുന്നുവെന്നാണ് പരാതി. വെള്ളം തളിയ്ക്കുക മാത്രമാണ് തല്‍ക്കാലം ചെയ്യാവുന്നതെന്ന് നഗരസഭ അധികൃതര്‍ വിശദീകരിച്ചു. അഗ്നിശമന സേനയുമായി ഇത് സംബന്ധിച്ച് ധാരണയിലെത്താമെന്നും അധികൃതര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ വ്യക്തമായ ഉറപ്പ് ലഭിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം