പൗരത്വ പ്രതിഷേധത്തില്‍ യുപി പോലീസ് നടപടിയെ ന്യായീകരിച്ച് യോഗി ആദിത്യനാഥ്

യോഗി ആദിത്യനാഥ്

ലഖ്നൗ ഡിസംബര്‍ 28: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തിയതിന് ഉത്തര്‍പ്രദേശ് പോലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പോലീസിന്റെ നടപടിയില്‍ കലാപകാരികള്‍ ഞെട്ടിയെന്നും അവര്‍ നിശബ്ദരായെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റില്‍ പറയുന്നു. പൊതുമുതല്‍ നശിപ്പിച്ചവരില്‍ നിന്നും പിഴ ഈടാക്കാനും അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായും യോഗി വ്യക്തമാക്കി.

പൗരത്വ പ്രതിഷേധത്തില്‍ യുപിയില്‍ മാത്രം 1113 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 327 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 5558 പേരെ കരുതല്‍ തടങ്കലില്‍ വച്ചിട്ടുണ്ടെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചു.

Share
അഭിപ്രായം എഴുതാം