കല്പറ്റ ഡിസംബര്‍ 28: ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം ഈ വര്‍ഷത്തെ പത്മപ്രഭ പുരസ്ക്കാരത്തിന് അര്‍ഹനായി. കാല്‍ നൂറ്റാണ്ട് പിന്നിടുന്ന കഥാസപര്യകൊണ്ട് മലയാളകഥയുടെ ഉണ്മയ്ക്ക് പുത്തനുണര്‍വ് സൃഷ്ടിച്ച സന്തോഷിന്റെ സമഗ്രസംഭാവനകള്‍ക്കാണ് പുരസ്ക്കാരം നല്‍കുന്നതെന്ന് സമിതി അറിയിച്ചു. 75,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. കല്പറ്റ നാരായണന്‍ അധ്യക്ഷനും ഇപി രാജഗോപാലന്‍, സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
1996ലാണ് സാഹിത്യമികവിനുള്ള പത്മപ്രഭ പുരസ്ക്കാരം ഏര്‍പ്പെടുത്തിയത്. സമകാലിക ലോകകഥയുടെ സൗന്ദര്യതലത്തിലേക്ക് മലയാളകഥയെ ഉയര്‍ത്തുന്നതില്‍ സന്തോഷ് ഏച്ചിക്കാനത്തിന്റെ പങ്ക് നിസ്തുലമാണ്.