ഹൈദരാബാദ് ഏറ്റുമുട്ടല്‍: സാധാരണപൗര എന്ന നിലയില്‍ നടപടിയെ അനുകൂലിക്കുന്നുവെങ്കിലും ഇങ്ങനെയല്ല വിധി നടപ്പാക്കേണ്ടതെന്ന് രേഖാ ശര്‍മ്മ

ന്യൂഡല്‍ഹി ഡിസംബര്‍ 6: ഹൈദരാബാദിലെ മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ പ്രതികരിച്ചു. എന്താണ് ശരിക്കും സംഭവിച്ചതെന്ന് പോലീസ് തന്നെ വ്യക്തമാക്കണമെന്നും കൂട്ടിച്ചേര്‍ത്തു. സാധാരണ പൗര എന്ന നിലയ്ക്ക് നടപടിയെ അനികൂലിക്കുന്നുവെങ്കിലും ഇങ്ങനെയല്ല നീതി നടപ്പാക്കേണ്ടിയിരുന്നതെന്നും രേഖാ ശര്‍മ്മ അഭിപ്രായപ്പെട്ടു.

നിയമവ്യവസ്ഥയിലൂടെയാണ് നീതി നടപ്പാക്കേണ്ടതെന്നും നടപടിക്രമങ്ങള്‍ ശരിയായി പാലിക്കപ്പെടണമായിരുന്നുവെന്നും രേഖാ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. ഇന്ന് പുലര്‍ച്ചെയാണ് നാല് പ്രതികളും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. തെളിവെടുപ്പിനിടെ രക്ഷാപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവെയ്ക്കേണ്ടി വന്നതെന്ന് പോലീസ് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →