തിരുവനന്തപുരം ഡിസംബര്‍ 6: വയനാട് സര്‍വ്വജന സ്കൂളില്‍ ക്ലാസ്മുറിയില്‍വച്ച് പാമ്പുകടിയേറ്റ് മരിച്ച ഷഹ്‌ല ഷെറിന്റെയും ബാറ്റ് കൊണ്ടുള്ള അടിയേറ്റ് മരിച്ച നവനീതിന്റെയും കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
വയനാട് ബത്തേരിയിലെ സ്കൂളില്‍ വച്ച് പാമ്പ് കടിയേറ്റ ഷഹ്‌ല മരിച്ചത് അധ്യാപകരുടെയും ഡോക്ടര്‍മാരുടെയും അനാസ്ഥ മൂലമാണ്. സ്കൂളില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ പട്ടിക കഷ്ണം തലയില്‍ കൊണ്ടാണ് നവനീത് മരിച്ചത്. മാവേലിക്കര ചുനക്കര ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയാണ് നവനീത്.