രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന സൂചന നല്‍കി വേണുഗോപാല്‍

രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍

കോഴിക്കോട് ഡിസംബര്‍ 6: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തിരിച്ചെത്തുമെന്ന സൂചന നല്‍കി എഐസിസിജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കോണ്‍ഗ്രസിന്റെ എല്ലാ സംസ്ഥാന ഘടകങ്ങളും രാഹുലിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടെന്നും ഈ ആവശ്യം രാഹുലിന്റെ പരിഗണനയിലാണെന്നും വേണുഗോപാല്‍ പറഞ്ഞു. ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍ മാത്രമാണ് അനുയോജ്യനെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ മടിയില്ലാത്ത നേതാവാണ് രാഹുലെന്നും അധ്യക്ഷ പദവിയിലേക്ക് നേതാവ് ഉടന്‍ തിരിച്ചെത്തുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം