ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ എല്ലാ എന്‍സിപി എംഎല്‍എമാരും ഒപ്പുവെച്ചിട്ടുണ്ടെന്ന് മുകുള്‍ റോത്തഗി

മുകുള്‍ റോത്തഗി

മുംബൈ നവംബര്‍ 25: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ഗവര്‍ണര്‍ വിളിച്ചത് ശരിയായ തീരുമാനമാണെന്ന് ബിജെപിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി. ഫഡ്നാവിസ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ എല്ലാ എന്‍സിപി എംഎല്‍എമാരും ഒപ്പുവെച്ചിട്ടുണ്ടെന്നും റോത്തഗി പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് രാവിലെ ഫഡ്നാവിസും അജിത് പവാറും ചുമതലയേല്‍ക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. വിശ്വാസ വോട്ടെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ എംഎല്‍എമാര്‍ക്ക് അജിത് വിപ്പ് നല്‍കുമെന്നും വിവരമുണ്ട്.

Share
അഭിപ്രായം എഴുതാം