പിണറായി വിജയനും സംഘവും ജപ്പാന്‍ സന്ദര്‍ശനം ആരംഭിച്ചു

തിരുവനന്തപുരം നവംബര്‍ 25: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ജപ്പാന്‍ കൊറിയ സന്ദര്‍ശനം ആരംഭിച്ചു. ഞായറാഴ്ച വൈകിട്ട് ഒസാക്കയിലെത്തിയ സംഘം മലയാളി സമൂഹവുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രവാസികള്‍ നല്‍കിയ സഹായം വളരെ വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ കായിക യുവനക്ഷേമ വകുപ്പ്മന്ത്രിയും ഗതാഗതമന്ത്രിയും ഉദ്യോഗസ്ഥ പ്രമുഖരുമാണ് മുഖ്യമന്ത്രിക്കൊപ്പമുള്ളത്.

ബിസിനസ്സ് പ്രൊഫഷണല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും വിദ്യാര്‍ത്ഥികളും സംവാദത്തില്‍ പങ്കെടുത്തു. ജപ്പാനില്‍ മലയാളികള്‍ കുറവാണ്. എന്നാല്‍ മലയാളികള്‍ ലോകത്തിന്റെ ഏത് ഭാഗത്തും നിറഞ്ഞ സാന്നിദ്ധ്യമാണെന്നും പിണറായു വിജയന്‍ പറഞ്ഞു. സംസ്ഥാന വികസനത്തില്‍ പ്രവാസി സമൂഹത്തെ കൂടി ലക്ഷ്യമിട്ടാണ് ലോക കേരള സഭ ആരംഭിച്ചത്.

Share
അഭിപ്രായം എഴുതാം