റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജീവ് ഗാന്ധിവധക്കേസ് പ്രതി റോബര്‍ട്ട് പയസിന് 30 ദിവസത്തെ പരോള്‍

November 21, 2019 - 4:54 pm

ചെന്നൈ നവംബര്‍ 21: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളിലൊരാളായ റോബര്‍ട്ട് പയസിന് മദ്രാസ് ഹൈക്കോടതി 30 ദിവസത്തെ പരോള്‍ അനുവദിച്ചു. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, ആര്‍എംടി ടീക്കാ രാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് പരോള്‍ അനുവദിച്ചത്. മകന്റെ കല്യാണത്തിന് വേണ്ടിയാണ് റോബര്‍ട്ട് പയസിന് പരോള്‍ അനുവദിച്ചത്. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 24 വരെയാണ് പരോള്‍.

മാധ്യമങ്ങളോടും രാഷ്ട്രീയ പാര്‍ട്ടികളോടും പ്രതികരിക്കരുതെന്ന നിബന്ധനയുണ്ട്. 1991 ആഗസ്റ്റ് 16 മുതല്‍ ജയിലിലാണെന്നും 28 വര്‍ഷത്തില്‍ കൂടുതലായെന്നും റോബര്‍ട്ട് സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.

രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിയായ നളിനിക്ക് ജൂലൈയില്‍ കോടതി പരോള്‍ അനുവദിച്ചിരുന്നു. മകളുടെ കല്യാണത്തിനായാണ് നളിനിക്ക് പരോള്‍ അനുവദിച്ചത്.

മുരുകന്‍, ശാന്തന്‍, പെരാരിവലന്‍, രവിചന്ദ്രന്‍, എസ് ജയകുമാര്‍, നളിനി, റോബര്‍ട്ട് പയസ് എന്നിവരാണ് രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഏഴ് പ്രതികള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *