റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആഗ്രയുടെ പേരുമാറ്റാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

November 19, 2019 - 12:03 pm

ലഖ്നൗ നവംബര്‍ 19: ആഗ്ര നഗരത്തിന്‍റെ പേരുമാറ്റാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രാജ്യത്തെ ചരിത്രനഗരി ആഗ്ര ‘അഗ്രവന്‍’ ആക്കാനുള്ള ആലോചനയിലാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ആഗ്രയിലെ അംബേദ്ക്കര്‍ സര്‍വ്വകലാശാലയോട് ആഗ്രയുടെ ചരിത്രപരമായ പേരിനെക്കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരം സര്‍വ്വകലാശാലയിലെ ചരിത്രവിഭാഗം തലവന്‍ ഇത് സംബന്ധിച്ച് ഗവേഷണങ്ങള്‍ നടത്തിവരികയാണ്.

നേരത്തെ അലഹബാദിന് പ്രയാഗ്രാജ് എന്നും മുഗുള്‍സരായ്ക്ക് ദീന്‍ദയാല്‍ ഉപാധ്യയ നഗര്‍ എന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പേര് മാറ്റിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *