റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് തൊഴില്‍ രഹിതരുടെ നിരക്ക് വര്‍ദ്ധിക്കുന്നുവെന്ന് തൊഴില്‍ വകുപ്പിന്‍റെ കണക്ക്

October 30, 2019 - 12:54 pm

തിരുവനന്തപുരം ഒക്ടോബര്‍ 30: കേരളത്തില്‍ തൊഴിലില്ലാത്തവരുടെ നിരക്ക് ദേശീയ ശരാശരിയിലും മേലെയാണെന്ന് തൊഴില്‍ വകുപ്പിന്‍റെ കണക്ക് സൂചിപ്പിക്കുന്നു. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 9.53 ശതമാനം പേര്‍ തൊഴില്‍ രഹിതരാണെന്ന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ നിയമസഭയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 23,00,139 സ്ത്രീകളടക്കം 36,25,852 പേര്‍ സംസ്ഥാനത്ത് തൊഴില്‍ രഹിതരാണെന്ന് പട്ടികയില്‍ പറയുന്നു.

6.1 ശതമാനമാണ് തൊഴിലില്ലായ്മയുടെ ദേശീയ ശരാശരി എന്നിരിക്കെ 9.53 ശതമാനം പേരാണ് കേരളത്തില്‍ തൊഴില്‍ രഹിതരായി ഉള്ളത്. ഉന്നത വിദ്യാഭ്യാസ യോഗ്യത ഉള്ളവരും ഈ കൂട്ടിത്തിലുണ്ട്. സംസ്ഥാനത്ത് 44,559 എഞ്ചിനീയര്‍മാരും, 7,303 ഡോക്ടര്‍മാരും തൊഴിലില്ലായ്മ അനുഭവിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *