റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹാപ്പൂരില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

September 9, 2019 - 12:53 pm

ഹാപ്പൂര്‍ സെപ്റ്റംബര്‍ 9: ബിജെപി നേതാവ് രാകേഷ് ശര്‍മ്മയാണ് വെടിയേറ്റ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. നേതാവിനെതിരെ വെടിയുതിര്‍ത്തവരെ തിരിച്ചറിഞ്ഞിട്ടില്ല. തന്‍റെ മോട്ടോര്‍സൈക്കിളില്‍ രാവിലെ 7 മണിക്ക് പോകുമ്പോള്‍ സാമാന വളവില്‍ വെച്ചാണ് ബിജെപി ജനറല്‍ സെക്രട്ടറി ശര്‍മ്മയ്ക്ക് വെടിയേറ്റത്.

മോട്ടോര്‍സൈക്കിളിലെത്തിയ രണ്ട് ക്രിമിനലുകള്‍ അദ്ദേഹത്തിനെ വെടിവെച്ചതിന്ശേഷം രക്ഷപ്പെട്ടു. ജനത ഇന്‍റര്‍ കോളേജിലെ ജീവനക്കാരനാണ് ശര്‍മ്മ. സംഭവം അറിഞ്ഞ് നിരവധി ബിജെപി പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. സംഭവത്തില്‍ പോലീസിന്‍റെ അനാസ്ഥ ചൂണ്ടിക്കാട്ടി അവര്‍ മുദ്രാവിളികള്‍ ഉന്നയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *