റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഷീലാ ദീക്ഷിതിനും രാം ചന്ദ്രനും ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ലോക്സഭ

July 22, 2019 - 12:44 pm

ന്യൂഡല്‍ഹി ജൂലൈ 22: ഡല്‍ഹി മുന്‍മുഖ്യമന്ത്രിയായ ഷീല ദീക്ഷിതിനും സിറ്റിങ്ങ് അംഗമായ രാംചന്ദ്ര പാസ്വാനും ആദരാജ്ഞലികളര്‍പ്പിച്ച് ലോക്സഭാ അംഗങ്ങള്‍. തിങ്കളാഴ്ച കുറച്ച് നേരം സഭ നിര്‍ത്തിവെച്ചു.

അവധിശേഷമുള്ള സഭ കൂടലിന് മുമ്പായി, വേര്‍പിരിഞ്ഞുപോയ ഇരു നേതാക്കള്‍ക്കും സ്പീക്കര്‍ ഓം ബിര്‍ള ആദരാജ്ഞലികളര്‍പ്പിച്ചു. മുന്‍ ലോക്സഭാംഗവും ഡല്‍ഹി മുന്‍മന്ത്രിയുമായ ഷീല ദീക്ഷിത് ശനിയാഴ്ചയാണ് അന്തരിച്ചത്. ബീഹാറില്‍ നിന്നുള്ള സമസ്തിപൂര്‍ എംപിയായ രാം ചന്ദ്ര പാസ്വാന്‍ ഞായറാഴ്ചയാണ് അന്തരിച്ചത്.

രാംചന്ദ്രന്‍ അനുഭവസമ്പത്തുള്ള പാര്‍ലമെന്‍റംഗമാണെന്നും ഓം ബിര്‍ള പറഞ്ഞു. 17-ാമത് ലോക്സഭയില്‍ നാലാം തവണയാണ് രാംചന്ദ്രനെ അംഗമായി തെരഞ്ഞെടുത്തത്. രാംചന്ദ്രന്‍ പാസ്വാന്‍ (57) ഞായറാഴ്ചയാണ് അന്തരിച്ചത്.

1984-1989 വരെ ഷീലാ ദീക്ഷിതും 8-ാമത് ലോക്സഭ അംഗമാണ്. കേരള ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *