ശ്രീനഗര്‍ ജൂലൈ 22: ബേസ് ക്യാമ്പുകളില്‍ നിന്ന് പുതിയ സംഘം തിങ്കളാഴ്ച അമര്‍നാഥിലേയ്ക്ക് പുറപ്പെട്ടു. ജൂലൈ 1ന് തുടങ്ങിയ യാത്രയില്‍ 2.72 ലക്ഷം പേര്‍ ഇതുവരെ ദര്‍ശനം നടത്തി. ബല്‍ട്ടാലിലേക്കും പഹല്‍ഗാമിലേക്കും ഭഗവതി ബേസ് ക്യാമ്പില്‍ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം 3178 തീര്‍ത്ഥാടകര്‍ ഇതുവരെ പോയി.
കനത്ത സുരക്ഷയാണ് തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിരുന്നത്. അതുകാരണം തടസ്സമില്ലാതെ നന്നായി ദര്‍ശനം നടത്താനായി തീര്‍ത്ഥാടകര്‍ക്ക്. ‘ഹര ഹര മഹാദേവ’, ‘ബം ബം ബോലെ’ മന്ത്രവിളികളാല്‍ അന്തരീക്ഷം മുഖരിതമായിരുന്നു.
ആഗസ്റ്റ് 15ന് അവസാനിക്കും.




