കോവിഡ് പ്രതിരോധ നേസല്‍ വാക്സിന്‍ പരാജയമെന്ന് റിപ്പോര്‍ട്ട്

October 12, 2022

വാഷിങ്ടണ്‍: ആസ്ട്ര സെനക്കയുടെ കോവിഡ് പ്രതിരോധ നേസല്‍ വാക്സിന്‍ പരാജയമെന്ന് റിപ്പോര്‍ട്ട്. പ്രതീക്ഷിച്ച ഫലം തരാന്‍ നേസല്‍ വാക്സിനു കഴിഞ്ഞില്ലെന്നു പ്രാരംഭ പരിശോധനകളില്‍ വ്യക്തമായി. ഇതേത്തുടര്‍ന്ന് നേസല്‍ വാക്സിനുമായി കമ്പനി മുന്നോട്ടുപോയേക്കില്ലെന്നാണു ലഭ്യമായ വിവരം. ക്ലിനിക്കല്‍ പരീക്ഷണത്തില്‍ ചെറിയൊരു വിഭാഗത്തിനു മാത്രമാണ് …

ഇന്ത്യയിലേക്ക് യാത്രചെയ്യുന്ന യുഎസ് പൗരന്മാർക്ക് മുന്നറിയിപ്പുമായി അമേരിക്ക

October 8, 2022

ഇന്ത്യയിൽ കുറ്റകൃത്യങ്ങളും ഭീകരപ്രവർത്തനവും വർദ്ധിക്കുന്നുവെന്നതിനാൽ ഇന്ത്യയിലേയ്ക്ക് യാത്രചെയ്യുന്നവർ തങ്ങളുടെ സുരക്ഷയെ കുറിച്ച് അതീവ ബോധവാന്മാരായിരിക്കണമെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട പുതിയ ട്രാവൽ അഡൈ്വസറിയിൽ പറയുന്നു. ഇന്ത്യാ-പാക് അതിർത്തിയുടെ 10 കിലോമീറ്റർ ചുറ്റളവിൽ സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ടെന്നും ഇന്ത്യയിൽ ബലാത്സംഗക്കേസുകൾ അതിവേ​ഗം …

ദിമോര്‍ഫസ് ഛിന്നഗ്രഹത്തെ ആക്രമിച്ച് നാസ

September 28, 2022

വാഷിങ്ടണ്‍: ഭൂമിയില്‍ നിന്ന് ഒരു 1.09 കോടി കിലോമീറ്റര്‍ അകലെയുള്ള ദിമോര്‍ഫസ് എന്ന ഛിന്നഗ്രഹത്തെ ‘ആക്രമിച്ച്’ നാസ. മണിക്കൂറില്‍ 22,530 കിലോമീറ്റര്‍ വേഗത്തില്‍ നാസയുടെ ദ് ഡബിള്‍ ആസ്ട്രോയ്സ് റീഡയറക്ഷന്‍ ടെസ്റ്റ്(ഡാര്‍ട്ട്) പേടകം ദിമോര്‍ഫസ് എന്ന ഛിന്നഗ്രഹത്തില്‍ ഇടിച്ചിറങ്ങി. ദൗത്യവിജയം നാസ …

യു.എന്‍. രക്ഷാസമിതിയില്‍ റഷ്യക്കെതിരേ വോട്ട് ചെയ്ത് ഇന്ത്യ

August 26, 2022

വാഷിങ്ടണ്‍: യുക്രൈന്‍ വിഷയത്തില്‍ യു.എന്‍. രക്ഷാസമിതിയില്‍ ആദ്യമായി റഷ്യക്കെതിരേ വോട്ട് ചെയ്ത് ഇന്ത്യ. രക്ഷാസമിതിയോഗത്തെ ടെലികോണ്‍ഫറന്‍സ് വഴി അഭിസംബോധനചെയ്യാന്‍ യുക്രൈന്‍ പ്രസിഡന്റ് വെളോദിമിര്‍ സെലന്‍സ്‌കിയെ ക്ഷണിച്ചതുമായി ബന്ധപ്പെട്ടായിരുന്നു വോട്ടെടുപ്പ്.റഷ്യ-യുക്രൈന്‍ യുദ്ധം വിലയിരുത്താനായി രക്ഷാസമിതി 24/08/2022 ബുധനാഴ്ച യോഗം ചേര്‍ന്നിരുന്നു. സെലന്‍സ്‌കി രക്ഷാസമിതി …

ചൈനീസ് ഭീഷണിക്കിടെ ഐക്യദാര്‍ഢ്യ പ്രഖ്യാപനവുമായി യു.എസ്. സെനറ്റര്‍മാരുടെ അഞ്ചംഗ സംഘം തായ്വാനില്‍

August 16, 2022

തായ്പെയ്: ചൈനീസ് ഭീഷണിക്കിടെ ഐക്യദാര്‍ഢ്യ പ്രഖ്യാപനവുമായി യു.എസ്. സെനറ്റര്‍മാരുടെ അഞ്ചംഗ സംഘം തായ്വാനില്‍. സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് 12 ദിവസങ്ങള്‍ക്കുശേഷമാണ് സെനറ്റര്‍മാരുടെ സന്ദര്‍ശനം. പെലോസിയുടെ സന്ദര്‍ശനത്തില്‍ പ്രകോപിതരായ ചൈന ദിവസങ്ങളോളം തായ്വാനു സമീപം കടലിലും ആകാശത്തും സൈനിക അഭ്യാസങ്ങള്‍ നടത്തിയിരുന്നു.വിവാദം …

യുഎസ്സിലെ ഓഹിയോവില്‍ വിവിധ ഇടങ്ങളിലായി നടന്ന വെടിവയ്പില്‍ നാല് മരണം

August 7, 2022

ഓഹിയോ: യുഎസ്സിലെ ഓഹിയോവില്‍ വിവിധ ഇടങ്ങളിലായി നടന്ന വെടിവയ്പില്‍ നാല് മരണം. ബട്ട്ളര്‍ ടൗണ്‍ഷിപ്പിലാണ് വെടിവയ്പ് നടന്നത്. പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുന്നു. പ്രതി സ്റ്റീഫന്‍ മാര്‍ലൊ എന്നയാള്‍ ആയുധം കൈവശംവച്ചിട്ടുണ്ടെന്നും അപകടകാരിയാണെന്നും ടൗണ്‍ഷിപ് പോലിസ് ചീഫ് ജോണ്‍ പോര്‍ട്ടര്‍ പറഞ്ഞു. …

നാന്‍സി പെലോസിക്കും കുടുംബത്തിനും ചൈന ഉപരോധമേര്‍പ്പെടുത്തി

August 6, 2022

ബീജിംഗ്: തായ്വാന് പിന്തുണ അറിയിച്ച് അമേരിക്ക നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ പ്രതികരിച്ച് ചൈന. കഴിഞ്ഞ ദിവസം തായ്വാന്‍ സന്ദര്‍ശിച്ച അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസിക്കും കുടുംബത്തിനും ചൈന ഉപരോധമേര്‍പ്പെടുത്തി. ഉപരോധം ഏത് രൂപത്തിലാണെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ചൈനയില്‍ പ്രവേശിക്കുന്നതിനും ചൈനീസ് സ്ഥാപനങ്ങളുമായി ബിസിനസ് …

പണപ്പെരുപ്പത്തോട് ഏറ്റുമുട്ടാന്‍ പാള്‍ വോള്‍ക്കറുടെ തന്ത്രംപയറ്റി യു.എസ്

July 29, 2022

വാഷിങ്ടണ്‍: പണപ്പെരുപ്പത്തോട് ഏറ്റുമുട്ടാന്‍ പോള്‍ വോള്‍ക്കറുടെ തന്ത്രംപയറ്റി യു.എസ്. മാന്ദ്യത്തിനെ ഒട്ടും പേടിയില്ല എന്ന നിലപാടില്‍ ഉറച്ച് യു.എസ്. കേന്ദ്ര ബാങ്ക്. രണ്ടാംതവണയും നിരക്കില്‍ മുക്കാല്‍ ശതമാനം വര്‍ധനവരുത്തി പണപ്പെരുപ്പത്തോട് ഏറ്റുമുട്ടാനാണ് തീരുമാനം. അതുംപോര, അടുത്തയോഗത്തിലും ഇപ്പോഴത്തേതിന് സമാനമായ നിരക്ക് വര്‍ധനയുണ്ടാകുമെന്ന …

അന്നു റാണിക്ക് മെഡലില്ല

July 24, 2022

യൂജിന്‍: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണിക്ക് മെഡലില്ല. ഏഴാം സ്ഥാനത്താണ് അന്നു ഫിനിഷ് ചെയ്തത്. 61.12 മീറ്ററാണ് ഫൈനലില്‍ താരത്തിന്റെ മികച്ച ദൂരം. ആദ്യ ശ്രമത്തില്‍ 56.18 മീറ്റര്‍ മാത്രം എറിഞ്ഞ അന്നു രണ്ടാം …

യു.എസിന്റെ സിഡ്‌നി മക്ലാഫ്‌ലിന് ലോക റെക്കോഡോടെ സ്വര്‍ണം

July 24, 2022

യൂജിന്‍: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ യു.എസിന്റെ സിഡ്‌നി മക്ലാഫ്‌ലിന്‍ ലോക റെക്കോഡോടെ സ്വര്‍ണം നേടി. 22 വയസുകാരിയായ സിഡ്നി 50.68 സെക്കന്‍ഡിലാണു ഫിനിഷ് ചെയ്തത്. ഒരു മാസം മുമ്പ് യു.എസ്. ട്രയല്‍സില്‍ താന്‍ തന്നെ കുറിച്ച …