പരാജയം സമ്മതിക്കാതെ, പരസ്പര വിരുദ്ധമായ ട്വീറ്റുകളുമായി ട്രംപ്

November 11, 2020

ന്യൂയോര്‍ക്ക്: മുഖ്യധാരാ മാധ്യമങ്ങളുടെ തിരഞ്ഞെടുപ്പ് പോളുകള്‍ കൃത്യതയില്ലാത്തവയാണെന്നും അവരുടെ ഇടപെടലുകള്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ”ഫോക്‌സ് ന്യൂസ്, ക്വിന്‍പിപിയാക് പോള്‍, എബിസി / വാപ്പോ, എന്‍ബിസി / ഡബ്ല്യുഎസ്‌ജെ എന്നിവ തന്റെ തിരഞ്ഞെടുപ്പ് സംബന്ധിച്ച നല്‍കിയ വോട്ടെടുപ്പുകള്‍ …

താൻ ജനങ്ങളെ വിഭജിക്കുന്ന നേതാവായിരിക്കില്ലെന്ന് ജോ ബൈഡൻ, ആഹ്ലാദം പ്രകടിപ്പിച്ച് പതിനായിരങ്ങൾ അമേരിക്കയുടെ തെരുവുകളിൽ

November 8, 2020

വിൽമിങ്ടൺ: താൻ ജനങ്ങളെ വിഭജിക്കുന്ന നേതാവായിരിക്കില്ലെന്ന് വിജയാഹ്ലാദ റാലിയെ അഭിസംബോധന ചെയ്ത് ജോ ബൈഡൻ. അമേരിക്കൻ സമയം നവംബർ 07 ശനിയാഴ്ച വൈകിട്ട് 6.15 ( ഇന്ത്യൻ സമയം നവംബർ 8 ഞായറാഴ്ച രാവിലെ ) നാണ് ജോ ബൈഡൻ ജനങ്ങളെ …

ബൈഡൻ വിജയത്തിനരികെ, 264 ഇലക്ടറൽ കോളജ് വോട്ടുകൾ ഉറപ്പിച്ചു, പാരീസ് ഉടമ്പടിയിൽ നിന്ന് പിൻമാറിയ തീരുമാനം റദ്ദാക്കുമെന്ന് ബൈഡൻ്റെ ആദ്യ പ്രഖ്യാപനം

November 5, 2020

വാഷിംഗ്ടൺ : അമേരിക്കൻ തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയത്തിനരികിൽ. 264 ഇലക്ടറൽ കോളജ് വോട്ടുകൾ ബൈഡൻ ഉറപ്പിച്ചു. ആറ് വോട്ടുള്ള നെവാഡയിലും ബൈഡൻ മുന്നിലാണ് എന്നതിനാൽ 270 വോട്ടു നേടി ബൈഡൻ വിജയത്തിലെത്തുമെന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു. ട്രംപിന് 214 വോട്ടുകൾ മാത്രമാണ് …

ട്രംപോ ബൈഡനോ, ആര് ഭരിക്കും, ലോകത്തിൻ്റെ കണ്ണും കാതും അമേരിക്കയിലേക്ക്

November 3, 2020

വാഷിങ്ടണ്‍: ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ പ്രസിഡൻ്റായി തുടരുമോ, ജോ ബൈഡനെന്ന കരുത്തനായ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി പ്രസിഡൻ്റ് സ്ഥാനത്തേക്ക് വരുമോ . ലോകത്തിൻ്റെ കണ്ണും കാതും അമേരിക്കയിലേക്കാണ്. ഒരു പക്ഷേ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് ഇക്കുറി അമേരിക്കയിൽ നടക്കുന്നത്. ചില …

ഇന്ത്യയ്ക്കെതിരെ വീണ്ടും ട്രംപ്, ഇന്ത്യ ഏറ്റവും മലിനമായ വായുവുള്ള രാജ്യം

October 23, 2020

വാഷിംഗ്ടൺ: അമേരിക്കയിലെ തെരഞ്ഞെടുപ്പ് സംവാദത്തിനിടെ ഇന്ത്യയ്ക്കെതിരെ വീണ്ടും പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ലോകത്തിലെ ഏറ്റവും മലിനമായ വായുവുള്ള രാജ്യമാണ് ഇന്ത്യ എന്നായിരുന്നു ട്രംപിൻ്റെ പരാമർശം. നേരത്തേ, ഇന്ത്യ കൊവിഡ് കണക്കുകൾ മറച്ചുവയ്ക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. മ്യൂട്ട് ബട്ടൻ ഉൾപ്പെടുത്തിയ സംവാദത്തിൽ ബൈഡനും …

അമേരിക്കൻ തെരഞ്ഞെടുപ്പ്, മെസഞ്ചറിൽ നിയന്ത്രണം കൊണ്ടുവന്ന് ഫെയ്സ്ബുക്ക്

September 5, 2020

വാഷിങ്ടൺ: അമേരിക്കൻ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫെയ്സ്ബുക്കും നിയന്ത്രണങ്ങൾ കൊണ്ടു വരുന്നു. ഫെയ്സ്ബുക്ക് മെസഞ്ചറിൽ നിന്നും ഒരു സമയത്ത് അഞ്ച് പേർക്ക് മാത്രമേ ഇനി മുതൽ സന്ദേശങ്ങൾ ഫോർവേഡ് ചെയ്യാൻ സാധിക്കുകയുള്ളൂ. ഇതുവരെ ഒരു സമയത്ത് എത്ര വേണമെങ്കിലും സന്ദേശങ്ങൾ അയയ്ക്കാമായിരുന്നു. ഇതാണ് അഞ്ചുപേർ …

യുഎസ് തെരഞ്ഞെടുപ്പ് ദിനത്തിന് തൊട്ടുമുമ്പുള്ള ആഴ്ചയില്‍ പുതിയ രാഷ്ട്രീയ പരസ്യങ്ങള്‍ സ്വീകരിക്കില്ലെന്ന് ഫെയ്സ്ബുക്ക്

September 4, 2020

വാഷിങ്ടണ്‍: നവംബര്‍3 ന് നടക്കുന്ന യുഎസ് തെരഞ്ഞെടുപ്പ് ദിനത്തിന് തൊട്ടുമുമ്പുള്ള ആഴ്ചയില്‍ പുതിയ രാഷ്ട്രീയ പരസ്യങ്ങള്‍ സ്വീകരിക്കില്ലെന്ന് ഫെയ്സ്ബുക്ക് ഇങ്ക് (എഫ്ബിഒ). തെറ്റായ വിവരങ്ങളുടെയും തിരഞ്ഞെടുപ്പ് ഇടപെടലിന്റെയും സാധ്യതകള്‍ കുറയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണിത്. എന്നാല്‍ അതിന് മുന്‍പുള്ള രാഷ്ട്രീയ പരസ്യങ്ങള്‍ക്കും കാമ്പെയ്നുകള്‍ക്കും …

യുഎസ് തിരഞ്ഞെടുപ്പ്: ഫെയ്‌സ്ബുക്കിന്റെ സ്വാധീനം അറിയാന്‍ ഗവേഷണം

September 2, 2020

ന്യൂയോര്‍ക്ക്: 2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫെയ്‌സ് ബുക്ക് ചെലുത്തിയ സ്വാധീനം പരിശോധിക്കാന്‍ സ്വതന്ത്യ ഗവേഷകരുമായി കൈകോര്‍ത്ത് ഫേസ്ബുക്ക് ഇങ്ക്. സോഷ്യല്‍ മീഡിയയുടെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ പഠിക്കുന്ന അക്കാദമിക് വിദഗ്ധരുമായി ചേര്‍ന്നുള്ള പദ്ധതിയാണിത്. ഈ പഠനത്തിന്റെ കണ്ടെത്തലുകള്‍ അടുത്ത വര്‍ഷം പകുതി …

കമലാ ഹാരിസിനെതിരെ വംശീയ വിദ്വേഷ കാർട്ടൂണുമായി ഓസ്ട്രേലിയൻ പത്രം

August 15, 2020

സിഡ്നി: അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യൻ വംശജയായ കമല ഹാരിസിനെതിരെ വംശീയ വിദ്വേഷം നിറച്ച കാർട്ടൂണുമായി ഓസ്ട്രേലിയൻ പത്രം. ‘ലിറ്റിൽ ബ്രൗൺ ഗേൾ’ എന്ന് കമല ഹാരിസിനെ പരിഹസിക്കുന്ന ജൊഹാനസ് ലീക്കിന്റെ കാർട്ടൂൺ …